ആദിവാസി വിഭാഗത്തിലെ ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്‌ഥ ശ്രീധന്യ ഇനി പെരിന്തൽമണ്ണ സബ് കളക്‌ടർ

By Desk Reporter, Malabar News
Sreedhanya as-perinthalmanna-sub-collector
Ajwa Travels

മലപ്പുറം: ആദിവാസി വിഭാ​ഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടി ചരിത്രം കുറിച്ച ശ്രീധന്യ സുരേഷ് ഇനി പെരിന്തൽമണ്ണ സബ് കളക്‌ടർ. കോഴിക്കോട് അസിസ്‌റ്റന്റ്‌ കളക്‌ടറായി ഒരു വർഷം സേവനമനുഷ്‌ഠിച്ചതിന് ശേഷമാണ് ശ്രീധന്യ പെരിന്തൽമണ്ണ സബ് കളക്‌ടറായി എത്തുന്നത്.

കുറിച്യ സമുദായം​ഗമായ ശ്രീധന്യയുടെ നേട്ടം സിവിൽ സർവീസിന്റെ ചരിത്രത്തിൽ സുവർണ ലിപികളിലാണ് എഴുതിച്ചേർത്തിട്ടുള്ളത്. വയനാട് തരിയോട് നിർമ്മല ഹൈസ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

2016ലാണ് ആദ്യമായി ശ്രീധന്യ സിവിൽ സർവീസ് പ്രാഥമിക പരീക്ഷ എഴുതുന്നത്. ആദ്യ തവണ നേടാൻ കഴിഞ്ഞില്ലെങ്കിലും 2017ലെ ശ്രമത്തിൽ വിജയം സ്വന്തമാക്കി. 410ആം റാങ്ക് നേടിയാണ് ശ്രീധന്യ സിവിൽ സർവീസ് നേട്ടം കൈവരിച്ചത്.

വടക്കേ വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ ഗ്രാമത്തിലെ സുരേഷ്- കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ. ശ്രീധന്യയുടെ ഏക സഹോദരന്‍ ശ്രീരാഗ് സുരേഷ് മീനങ്ങാടി പോളിടെക്‌നിക്കില്‍ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ്.

Most Read:  കോവിഡ് ചികിൽസ; ഉത്തരവിലെ പിഴവുകൾ തിരുത്താൻ കൂടുതൽ സമയം തേടി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE