മലപ്പുറം: സ്‌കൂട്ടർ യാത്രക്കിടെ യുവതിയെ തടഞ്ഞുനിർത്തി ആക്രമിച്ച കേസിലെ പ്രതി അറസ്‌റ്റിൽ. കൗക്കാട് ആലങ്ങാടൻ ശ്രീജിത്തിനെ (മണിക്കൂട്ടൻ-31) ആണ് വഴിക്കടവ് പോലീസ് ഇൻസ്‌പെക്‌ടർ പി അബ്‌ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.
എടക്കരയിൽനിന്നു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ആരോഗ്യ പ്രവർത്തകയായ യുവതിയെ നാരോക്കാവ് മുരിങ്ങാമുണ്ട ആളൊഴിഞ്ഞ സ്‌ഥലത്തുവച്ച് കയറിപ്പിടിച്ചു എന്നാണ് കേസ്. യുവതി ബഹളംവച്ചതോടെ പ്രതി ബൈക്കിൽ കടന്നുകളഞ്ഞു.
സംഭവ ശേഷം ഒളിവിൽപോയ പ്രതിയെ കൊണ്ടോട്ടി ഒളവെട്ടൂരുള്ള ജോലി സ്‌ഥലത്തുവച്ചാണ് അറസ്‌റ്റ് ചെയ്‌തത്. എസ്ഐമാരായ എം അസൈനാർ, തോമസ് കുട്ടി ജോസഫ്, സിപിഒമാരായ അഭിലാഷ് കൈപ്പിനി, ആസിഫലി, ടി നിബിൻദാസ്, ജിയോ ജേക്കബ്, എസ് പ്രശാന്ത്കുമാർ, എംഎസ് അനീഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Most Read: ചികിൽസാ സഹായത്തിന്റെ പേരില്‍ പണപ്പിരിവ്; തട്ടിപ്പ് സംഘം അറസ്‌റ്റില്‍