ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ആശ്വാസമായി; മധു നാടണയുന്നു

By Staff Reporter, Malabar News
madhu-bahrain
മധു

മനാമ: ശാരീരിക അസ്വസ്‌ഥകൾ നേരിട്ട മലയാളിക്ക് നാട്ടിലേക്ക് യാത്ര സൗകര്യം ഒരുക്കി ബഹ്‌റൈനിലെ ഇന്ത്യൻ സാമൂഹിക പ്രവർത്തകർ. ഈ മാർച്ച് 29നാണ് പത്തനംതിട്ട സ്വദേശിയായ മധുവിനെ ഗുദൈബയിലെ പാർക്കിൽ കണ്ടെത്തിയത്. വേൾഡ് എൻആർഐ കൗൺസിൽ ഹ്യുമാനറ്റേറിയൻ എയ്‌ഡ്‌ ഡയറക്‌ടർ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിലാണ് ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിച്ചത്.

നീണ്ട അഞ്ച് മാസത്തെ പ്രവർത്തനങ്ങൾക്ക് ഒടുവിൽ ഇന്ന് നാടണയും. ബഹ്‌റൈനിൽ നിന്ന് പുലർച്ചയോടെ പുറപ്പെട്ട ഫ്‌ളൈറ്റിൽ ഡെൽഹിയിൽ ഇറങ്ങിയ മധു, ഇന്ന് രാത്രിയോടെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തും. 14 വർഷം മുൻപ് തൊഴിൽ തേടിയ ബഹ്‌റൈനിൽ എത്തിയ മധുവിന് പിന്നീട് വിവിധ കാരണങ്ങളാൽ തിരികെ നാട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.

അഞ്ച് മാസത്തിൽ അധികം നീണ്ട പ്രവർത്തങ്ങൾക്ക് ഒടുവിലാണ് ഇന്ന് മധുവിന് നാട്ടിലേക്ക് പോകാനുള്ള വഴി തെളിഞ്ഞത്. ഗുദൈബയിലെ പാർക്കിൽ നിന്നും സാമൂഹിക പ്രവർത്തകൻ എംസി പവിത്രനാണ് മധുവിനെ കണ്ടെത്തിയത്. പിന്നീട് വിഷയം സുധീർ തിരുനിലത്ത് ഉൾപ്പടെയുള്ളവർ ഏറ്റെടുക്കുകയായിരുന്നു. ഐസിആർഎഫിന്റെ (ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്) നേതൃത്തിലാണ് പിന്നീട് മധുവിനുള്ള താമസവും, ഭക്ഷണവും ഒരുക്കിയത്.

കാലാവധി കഴിഞ്ഞ പാസ്‌പോർട്ടും, മെഡിക്കൽ രേഖകളും മാത്രമാണ് മധുവിന്റെ പക്കൽ ഉണ്ടായിരുന്നത്. ഇന്ത്യൻ എംബസി മുഖേന നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്കെതിരെ ഒരു കേസ് നിലവിൽ ഉണ്ടെന്ന് മനസിലാക്കിയത്. പിന്നീട തൊഴിലുടമയുമായി എംബസി അധികൃതർ നടത്തിയ ചർച്ചകൾക്ക് ശേഷം ഇത് പിൻവലിച്ചു. രണ്ടാഴ്‌ച മുൻപ് ഇന്ത്യൻ എംബസി മധുവിന് വേണ്ടി ഔട്ട്പാസിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ഇമിഗ്രേഷൻ ക്ളിയറൻസിന് ആവശ്യമായ പണം ഐസിആർഎഫ് അടയ്‌ക്കുകയായിരുന്നു.

മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് മധുവിന് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് ലഭിച്ചത്. ഇന്ന് പുലർച്ചെ 1.45ഓടെ ബഹ്‌റൈനിൽ നിന്നും ഡെൽഹിയിലേക്കുള്ള കണക്ഷൻ ഫ്‌ളൈറ്റ് മുഖേനയാണ് മധു നാട്ടിലേക്ക് മടങ്ങിയത്. രാത്രി 8.30നാണ് ഡെൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടാണ് യാത്ര.

അതേസമയം, മതിയായ താമസ സൗകര്യങ്ങൾ ലഭിക്കാതെ പ്രവാസികൾ പാർക്കുകളിൽ അഭയം തേടുന്നത് വേദനാജനകമാണെന്ന് വേൾഡ് എൻആർഐ കൗൺസിൽ ഹ്യുമാനറ്റേറിയൻ എയ്‌ഡ്‌ ഡയറക്‌ടർ സുധീർ തിരുനിലത്ത് ചൂണ്ടിക്കാട്ടി. ആഴ്‌ചകൾക്ക് മുൻപ് മനാമയിലെ പാർക്കിൽ കഴിയുകയായിരുന്ന ഒരു മലയാളി മരണപ്പെട്ടിരുന്നു. നിരവധി പ്രവാസികളെയാണ് ഇത്തരം പാർക്കുകളിൽ നിന്ന് സാമൂഹിക പ്രവർത്തകർ ഇടപെട്ട് നാട്ടിലേക്ക് മടക്കി അയക്കുന്നത്.

Read Also: കേന്ദ്ര കഥാപാത്രമായി അജു വർഗീസ്; ‘ബ്ളാസ്‌റ്റേഴ്‌സ്’ ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് മമ്മൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE