‘എയർലൈൻ ഓഫ് ദി ഇയർ’ പുരസ്‌കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്

By Desk Reporter, Malabar News
Qatar-Airways

ദോഹ: എയർലൈൻ റേറ്റിങ്സിന്റെ ഈ വർഷത്തെ ‘എയർലൈൻ ഓഫ് ദി ഇയർ‘ പുരസ്‌കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്. ഖത്തർ എയർവേയ്‌സിന്റെ ബിസിനസ് ക്‌ളാസിന്റെ പ്രത്യേകതയായ ക്യൂ സ്യൂട്ട് ആണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. വ്യോമ മേഖലയിൽ മധ്യപൂർവ ദേശത്തെ മികച്ച എയർലൈൻ, മികച്ച കേറ്ററിങ്, മികച്ച ബിസിനസ് ക്‌ളാസ് എന്നിങ്ങനെ മൂന്ന് പുരസ്‌ക്കാരങ്ങൾ കൂടി ഖത്തർ എയർവേയ്‌സിന് ലഭിച്ചു.

ആഗോള തലത്തിൽ 140ൽ കൂടുതൽ നഗരങ്ങളിൽ ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിലും തടസമില്ലാത്ത യാത്രാ, കാർഗോ സേവനങ്ങൾ തുടരുകയാണ് ഖത്തർ എയർവേയ്‌സ്.

അതേസമയം, അടുത്ത രണ്ടു മാസത്തിനുള്ളിൽ എയർബസ്, ബോയിങ് കമ്പനികളുടെ പുതിയ കാർഗോ വിമാനങ്ങൾ വാങ്ങുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. പുതിയ മോഡലുകൾ ലഭ്യമാകുന്നതനുസരിച്ച് ബോയിങ് അല്ലെങ്കിൽ എയർബസിന്റെ കാർഗോ വിമാനങ്ങൾക്കായി ഈ വർഷം തന്നെ ഓർഡർ നൽകുമെന്ന് ഫ്‌ളൈറ്റ് പ്ളാൻ-3 വെബിനാറിൽ പങ്കെടുക്കവെ ഖത്തർ എയർവേയ്‌സ് സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞതായാണ് റിപ്പോർട്.

Most Read:  സഞ്ചാരികളിൽ അൽഭുതം നിറച്ച് രാത്രിയിൽ തിളങ്ങുന്ന ബീച്ച്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE