സ്വർണക്കടത്ത് കേസ്; അന്വേഷണ സംഘം സെക്രട്ടറിയേറ്റിൽ എത്തി

By Desk Reporter, Malabar News
secretariat kerala _2020 Sep 01
Ajwa Travels

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണ ഭാഗമായി എൻഐഎ സംഘം സെക്രട്ടറിയേറ്റിലെത്തി. കഴിഞ്ഞ മാസം പൊതുഭരണ വകുപ്പിനോട് ഒരു വർഷക്കാലത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം സെക്രട്ടറിയേറ്റിലെത്തിയത്. എൻഐഎയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർക്കൊപ്പം സി-ഡിറ്റിലെ ഉദ്യോഗസ്ഥനും സ്ഥലത്തെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന സെർവർ റൂമിൽ അടക്കം വിശദമായ പരിശോധനയാണ് സംഘം നടത്തുന്നത്.

സിസിടിവി ദൃശ്യങ്ങൾ കൈമാറാനുള്ള എൻഐഎയുടെ ആവശ്യം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ വൈകിച്ചിരുന്നു. തുടർന്ന് നേരിട്ട് പരിശോധന നടത്താൻ എൻഐഎയോട് സർക്കാർ ആവശ്യപ്പെട്ടു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ചോദ്യം ചെയ്യലിന് വിധേയനായതിന് ശേഷമാണ് സ്വപ്ന സുരേഷിന് കൂടുതൽ ഉന്നതരുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിൽ എൻഐഎ എത്തിയത്.

സ്വപ്നയുടെയും, മറ്റ് പ്രതികളുടെയും സെക്രട്ടറിയേറ്റിലെ സന്ദർശനങ്ങൾ, ചിലവഴിച്ച സമയം തുടങ്ങിയവയുടെ വിവരം ശേഖരിക്കാനാണ് സിസിടിവി പരിശോധിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം ജൂലൈ വരെയുള്ള ദൃശ്യങ്ങളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. സെക്രട്ടിയേറ്റിലെ പൊതുഭരണ വകുപ്പിൽ ഉണ്ടായ തീപ്പിടിത്തവും, അതിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾക്കുമിടയിൽ നടക്കുന്ന എൻഐഎയുടെ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE