പുനഃസംഘടന പൂർത്തിയായില്ലേൽ കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത്‌ തുടരില്ല; കെ സുധാകരൻ

പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും സുധാകരൻ തുറന്നടിച്ചു.

By Trainee Reporter, Malabar News
K Sudhakaran
Ajwa Travels

വയനാട്: ചുരുക്കം ചില നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും, പുനഃസംഘടന പൂർത്തിയാക്കാൻ ആയില്ലെങ്കിൽ കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത്‌ തുടരില്ലെന്നും കെ സുധാകരൻ. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും സുധാകരൻ തുറന്നടിച്ചു. വയനാട്ടിൽ നടക്കുന്ന കെപിസിസി ലീഡേഴ്‌സ് മീറ്റിങ്ങിൽ സംസാരിക്കുക ആയിരുന്നു കെ സുധാകരൻ.

കുറച്ചു നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ല. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്‌ചയിക്കുന്നത് അറിയിക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. മൽസ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡണ്ട് ആരാണെന്ന് ടി പ്രതാപനോട് സുധാകരൻ ചോദിച്ചു. കെപിസിസി ലീഡേഴ്‌സ് മീറ്റിങ് വയനാട്ടിൽ പുരോഗമിക്കുകയാണ്.

കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങൾ, ഡിസിസി പ്രസിഡണ്ടുമാർ എന്നിവരാണ് മീറ്റിങ്ങിൽ പങ്കെടുക്കുന്നത്. വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് പാർട്ടിയെ ശക്‌തിപ്പെടുത്തലാണ് മുഖ്യ അജണ്ട. രാഷ്‌ട്രീയ സംഘടനാ വിഷയങ്ങളിൽ ചൂടേറിയ ചർച്ചകൾ യോഗത്തിൽ ഉണ്ടാകും. പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു നടത്തേണ്ട പ്രതിഷേധ പരിപാടികൾക്കും ലീഡേഴ്‌സ് മീറ്റ് രൂപം നൽകും.

Most Read: താനൂർ ബോട്ടപകടം; കണ്ണടച്ചിരിക്കാൻ ആകില്ല- സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE