ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് നീട്ടി

By Staff Reporter, Malabar News
Boris Johnson
ബോറിസ് ജോൺസൺ

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്ത് അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് കൂടി നീട്ടി. ജൂലായ് 17 വരെയാണ് ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. തിയ വൈറസ് മാരകമായേക്കാമെന്ന്​ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നടപടി.

കോവിഡ്​ വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക്​ കുറഞ്ഞത്​ 10 ദിവസം നിരീക്ഷണവും ഏർപ്പെടുത്തും. പബ്ബുകൾ, റസ്‌റ്റോറന്റുകൾ, കടകൾ, പൊതു സ്‌ഥലങ്ങൾ തുടങ്ങിവയൊക്കെ അടച്ചിടുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുന്നതിനെ ക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ലെന്ന് ബോറിസ് ജോൺസൻ പറഞ്ഞു.

Read Also: വീണ്ടും ശീതയുദ്ധം; ബൈഡന് മുന്നറിയിപ്പുമായി ഷി ജിൻപിങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE