വീണ്ടും ശീതയുദ്ധം; ബൈഡന് മുന്നറിയിപ്പുമായി ഷി ജിൻപിങ്

By News Desk, Malabar News
Cold War again; Xi Jinping warns Biden
Xi Jinping

ബീജിങ്: ട്രംപ് പിന്തുടർന്ന നയങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ വീണ്ടുമൊരു ശീതയുദ്ധം ഉണ്ടാകുമെന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്. അമേരിക്കയിലെ നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡനാണ് ചൈനീസ് പ്രസിഡണ്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുഎസ് വിപണി സംരക്ഷിക്കാൻ ഡൊണാൾഡ് ട്രംപ് നടത്തിയ ഇടപെടലുകളെ വിമർശിച്ച് കൊണ്ടായിരുന്നു ഷി ജിൻപിങ്ങിന്റെ പ്രസ്‌താവന.

ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേയാണ് ഷി ജിൻപിങ് ഇക്കാര്യം പരാമർശിച്ചത്. കോവിഡ് പ്രതിസന്ധി മറികടക്കാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും ആഗോളവൽകരണത്തെ സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാനുള്ള പ്രവണതയായി രോഗത്തെ മാറ്റരുതെന്നും ഷി ജിൻപിങ് പറഞ്ഞു.

പുതിയ ശീതയുദ്ധം തുടങ്ങി ചിലർ മറ്റ് രാജ്യങ്ങൾക്ക് ഭീഷണിയാകുന്നത് അംഗീകരിച്ച് തരാൻ സാധിക്കില്ല. ഉൽപന്നങ്ങളുടെ വിതരണ ശൃംഖല തകർക്കരുതെന്നും അത് നിങ്ങളെ ഒറ്റപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളുവെന്നും ഷി ജിൻപിങ് പറഞ്ഞു. അമേരിക്കയുടെ പേരെടുത്ത് പറയാതെയായിരുന്നു ചൈനീസ് പ്രസിഡണ്ടിന്റെ പ്രസ്‌താവന. ഒരു രാജ്യത്തിന് മാത്രമായി ലോകത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും അതിന് എല്ലാ രാജ്യങ്ങളുടെയും സഹകരണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: പോലീസ് ബാരിക്കേഡുകൾ തകർത്ത് കർഷകർ ഡെൽഹിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE