പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 18 മുതൽ

By Staff Reporter, Malabar News
Budget Session of Parliament to begin on Jan 31
Ajwa Travels

ന്യൂഡെൽഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആരംഭിക്കും. ലോക്‌സഭയും രാജ്യസഭയും ജൂലൈ 18 മുതല്‍ യോഗം ചേരും. വര്‍ഷകാല സമ്മേളനം ഓഗസ്‌റ്റ് 12ന് അവസാനിക്കുമെന്നും ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. 18 സിറ്റിങ്ങുകള്‍ ഉണ്ടാകും. നിലവിലുള്ള പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമാകാനും സാധ്യതയുണ്ട്.

2022 ലെ ശീതകാല സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്നേക്കാമെന്ന് ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ള സൂചന നല്‍കിയിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷത്തെ മണ്‍സൂണ്‍ സമ്മേളനം പ്രത്യേകതകള്‍ നിറഞ്ഞതാണ്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് പുറമെ ഉപരാഷ്‌ട്രപതി സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും ഈ സമ്മേളനത്തില്‍ നടക്കും.

രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്‌ട്രപതിയുടെ കാലാവധി ഓഗസ്‌റ്റ് 10ന് അവസാനിക്കുന്ന പശ്‌ചാത്തലത്തിലാണിത്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂലൈ 21ന് നടക്കും. ജൂലൈ 25ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പുതിയ രാഷ്‌ട്രപതിയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപരാഷ്‌ട്രപതി സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 6ന് നടക്കും. ഓഗസ്‌റ്റ് 11ന് സ്‌ഥാനമേല്‍ക്കും.

Read Also: എകെജി സെന്ററിന് നേരെ ബോംബേറ്; സമാധാനപരമായി പ്രതിഷേധിക്കുമെന്ന് കോടിയേരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE