സുന്നികളുടെ ക്ഷമ ദൗർബല്യമായി കാണരുത്; എസ്‌വൈഎസ്‌

By Desk Reporter, Malabar News
V PRAKASHAN _ BENGALAM
മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ സംഗമം ഉൽഘാടനം ചെയ്യുന്നു
Ajwa Travels

കാസർഗോഡ്: ഔഫ് അടക്കം സുന്നി പ്രവർത്തകരെ വെട്ടിയും അല്ലാതെയും ഇല്ലാതാക്കുമ്പോഴും അക്രമിക്കുമ്പോഴും സുന്നി പ്രവർത്തകർ കാണിക്കുന്ന സഹനവും ക്ഷമയും ദൗർബല്യമായി കാണരുതെന്ന് എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി അബ്‌ദുൽ കരീം മാസ്‌റ്റർ ദർബർകട്ട പറഞ്ഞു.

ഇസ്‌ലാമിക നിയമങ്ങൾ പാലിച്ചും ജനാധിപത്യ രീതിയിലും അക്രമികളെ നേരിടുമെന്നും ഇദ്ദേഹം പറഞ്ഞു. ആശയത്തിന് മൂർച്ച കുറയുമ്പോഴാണ് ആയുധതിന് മൂർച്ച കൂട്ടേണ്ടി വരുന്നത്. എതിരാളികളെ ആക്രമിച്ചു ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അബ്‌ദുൽ കരീം മാസ്‌റ്റർ കൂട്ടിച്ചേർത്തു.

എസ്‌വൈഎസ്‌ മടിക്കൈ സർക്കിൾ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബങ്കളത്ത് സംഘടിപ്പിച്ച അബ്‌ദുൽ റഹ്‌മാൻ ഔഫ് അനുസ്‌മരണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഇദ്ദേഹം. മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ച സംഗമം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശനാണ് ഉൽഘാടനം ചെയ്‌തത്‌.

വി കുട്ടിയൻ മാസ്‌റ്റർ – ബ്‌ളോക് പഞ്ചായത്ത് മെമ്പർ, അബ്‌ദുൽ റഹ്‌മാൻ മുണ്ടോട്ട്, വിസി അബ്‌ദുല്ലാഹ് സഅദി, അബ്‌ദുൽ ഹമീദ്‌ മൗലവി കൊളവയൽ, സത്താർ പഴയ കടപ്പുറം, മൂസ പടന്നക്കാട്, മഹമൂദ് അംജദി പുഞ്ചാവി, സുബൈർ സഅദി അഴിത്തല, ഹനീഫ മൗലവി തുടങ്ങിയവർ സംബന്ധിച്ചു. എസ്‌വൈഎസ്‌ സോൺ പ്രസിഡണ്ട് അഷ്റഫ് സുഹ്‌രി സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. മുഹമ്മദ് റാശിദ് സഖാഫി ഹിമമി സ്വാഗതവും ലത്തീഫ് കാഞ്ഞിരപ്പോയിൽ നന്ദിയും പറഞ്ഞു.

Most Read: യുപിയില്‍ ചൈല്‍ഡ് പോണ്‍ റാക്കറ്റ്; പിന്നില്‍ സര്‍ക്കാര്‍ എഞ്ചിനീയര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE