എസ്‌വൈഎസ്; നദീർ അസ്ഹരിയും അബ്‌ദുറഹ്‌മാൻ സഅദിയും നൗഷാദ് എൻപിയും നേതൃനിരയിൽ

By Desk Reporter, Malabar News
SYS PUNCHAVI_Kanhangad
Ajwa Travels

കാഞ്ഞങ്ങാട്: കഠാര രാഷ്‌ട്രീയത്തിന്റെ യുവജന വിഭാഗം നേതാക്കൾ കുത്തിക്കൊലപ്പെടുത്തിയ എസ്‌വൈഎസ് പ്രവർത്തകൻ അബ്‌ദുറഹ്‌മാൻ ഔഫിന്റെ ഘാതകരെയും അതിന് വേണ്ട ആയുധ പരിശീലനവും നിയമ സാമ്പത്തിക സഹായങ്ങളും ചെയ്‌തവരേയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്ന് എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു.

ഇതുപോലുള്ള അക്രമ രാഷ്‌ട്രീയത്തിന് കൂട്ടുനിൽക്കുന്ന മുസ്‌ലിംലീഗ് നേതൃത്വം അതിൽ നിന്നും പിന്തിരിയണമെന്നും തീവ്രവാദ പ്രവർത്തനത്തിലൂടെ അതി വിദഗ്‌ധമായി ആയുധ പരിശീലനം നേടിയ പ്രതികളെ വെള്ള പൂശരുതെന്നും യൂത്ത് കൗൺസിൽ പറഞ്ഞു.

ലഭ്യമായ വിദഗ്‌ധ പരിശീലനം ഒരു പാവപ്പെട്ട സുന്നി പ്രവർത്തകന്റെ നെഞ്ചിൽ പ്രാവർത്തികമാക്കിയ കാപാലികർക്ക് കൂട്ടുകൂടുന്ന പ്രവണത സമുദായ സംരക്ഷണം അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടി അവസാനിപ്പിക്കണമെന്നും പുഞ്ചാവി യൂണിറ്റ് എസ്‌വൈഎസ് യൂത്ത്‌ കൗൺസിൽ ഓർമ്മപ്പെടുത്തി.

പുഞ്ചാവി നൂറുൽ ഉലമ സൗധത്തിൽ നടന്ന യൂത്ത് കൗൺസിൽ അബ്‌ദുറഹ്‌മാൻ സഅദിയുടെ അധ്യക്ഷതയിൽ സോൺ ജനൽ സെക്രട്ടറി അബ്‌ദുൽ സത്താർ പഴയകടപ്പുറം ഉൽഘാടനം ചെയ്‌തു. അശ്റഫ് അശ്റഫി ആറങ്ങാടി കൗൺസിൽ നിയന്ത്രിച്ചു. സോൺ സെക്രട്ടറി മഹമൂദ് അംജദി, കേരള മുസ് ലിം ജമാഅത്ത് സർക്കിൾ സെക്രട്ടറി അബ്‌ദുസ്സലാം, സുന്നീ സെന്റർ ചെയർമാൻ മുഹമ്മദ് ഹാജി, അബൂബക്കർ മൗലവി എന്നിവർ പ്രസംഗിച്ചു.

SYS PUNCHAVI_Kanhangad
ജനറൽ സെക്രട്ടറി നദീർ അസ്ഹരി, പ്രസിഡണ്ട് അബ്‌ദുറഹ്‌മാൻ സഅദി, ഫിനാൻസ് സെക്രട്ടറി നൗഷാദ് എൻ പി എന്നിവർ

യൂത്ത് കൗൺസിൽ എസ്‌വൈഎസിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്‌ദുറഹ്‌മാൻ സഅദി ( പ്രസിഡണ്ട്), നദീർ അസ്ഹരി ( ജനറൽ സെക്രട്ടറി) നൗഷാദ് എൻപി (ഫിനാൻഷ്യൽ സെക്രട്ടറി). സാജിദ് സഅദി, മുഹമ്മദലി (വൈസ് പ്രസിഡണ്ട്), മർശദ് ഫാളിലി, ഹാരിസ് ശറഫി ( ജോയിൻ സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Most Read: വിവാഹം രജിസ്‌റ്റര്‍ ചെയ്യാന്‍ നോട്ടീസ് പരസ്യപ്പെടുത്തേണ്ട; നിര്‍ണായക വിധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE