പെരിയ ഇരട്ടക്കൊല തിരിച്ചടിയായി; കല്യോട്ട് എൽഡിഎഫിൽ നിന്ന് യുഡിഫ് പിടിച്ചെടുത്തു

By Desk Reporter, Malabar News
taliparamba result_Malabar-News_
Representational Image

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാർഡ് യുഡിഫ് പിടിച്ചെടുത്തു. വൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് സ്‌ഥാനാർഥി സിഎം ഷാസിയയാണ് വിജയിച്ചത്. അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. ഈ വാർഡിൽ സിപിഎമ്മിന് സ്വന്തം സ്‌ഥാനാർഥി ഉണ്ടായിരുന്നില്ല.

ഒരു കാലത്ത് കോൺഗ്രസ് ശക്‌തി കേന്ദ്രമായിരുന്ന പുല്ലൂർ, പെരിയ സമീപകാലത്താണ് ഇടത്തേക്ക് ചാഞ്ഞത്. എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തിന്റെയും കൃപേഷിന്റേയും കൊലപാതകം എൽഡിഎഫിന് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. ശരത്തിന്റെയും കൃപേഷിന്റേയും വീടുള്ള കല്യോട് വാർഡിലടക്കം മുഖ്യ പ്രചാരണവിഷയം ഇരട്ടക്കൊല തന്നെയായിരുന്നു. സർക്കാർ പ്രതികളെ സംരക്ഷിക്കുന്നു എന്ന തോന്നൽ നാട്ടുകാരിൽ പലർക്കുമുണ്ട്. അത് വോട്ടാകുമെന്നും ഇത്തവണ ഭരണം മാറുമെന്നുമുള്ള യുഡിഎഫിന്റെ അവകാശവാദം സത്യമായി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കാസർഗോട്ടെ എൽഡിഎഫ് പരാജയ കാരണങ്ങളിലൊന്ന് പെരിയ ഇരട്ടക്കൊലയായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് ഈ കേസിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി അനുമതി നൽകിയത് യുഡിഎഫിന് ഗുണം ചെയ്‌തു. എംപി കെ മുരളീധരനടക്കം ഇറങ്ങി നടത്തിയ പ്രചാരണത്തിലൂടെ നേട്ടം കൊയ്യാനുമായി.

2020 തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തൽസമയം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE