ഫോട്ടോഗ്രാഫർ സ്‌റ്റുഡിയോയിൽ തൂങ്ങിമരിച്ച നിലയിൽ

By Desk Reporter, Malabar News
Photographer-Suicide in Paravoor
Ajwa Travels

കൊച്ചി: ഫോ​ട്ടോ​ഗ്രാ​ഫ​റെ സ്‌റ്റുഡിയോയിൽ തൂങ്ങിമരിച്ച നിലയിൽ ക​ണ്ടെ​ത്തി. പറവൂർ, തെക്കിനേഴത്ത് വീട്ടിൽ വിജിൽ കുമാറിനെ(37) ആ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ രണ്ടോടെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്. ഏഴിക്കരയിൽ ‘ലവൻഡർ’ എന്ന പേരിൽ സ്‌റ്റുഡിയോ നടത്തി വരികയായിരുന്നു. രാത്രി വൈകിയും വീട്ടിൽ എത്താതായതിനെ തുടർന്ന് അയൽവാസിയായ യുവാവ് അന്വേഷിച്ച് ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.

കോവിഡ് ബാധിതനായി വിശ്രമത്തിലായിരുന്ന വിജിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു എന്നാണ് റിപ്പോർട്. സ്‌റ്റുഡിയോയിൽ നിന്നുള്ള വരുമാനം കുറഞ്ഞതും ഇയാളെ വിഷമിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

കാൻസർ ബാധിതയായിരുന്ന വിജിലിന്റെ മാതാവ് രണ്ട് വർഷം മുൻപാണ് മരണപ്പെട്ടത്. സജനയാണ് ഭാര്യ. നാലു വയസുള്ള ഒരു മകനുണ്ട്.

Most Read:  കാസർഗോഡും ഐഎൻഎല്ലിന്റെ കൂട്ടത്തല്ല്; പ്രവർത്തകർ ചിതറിയോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE