നിയമലംഘനം ചോദ്യം ചെയ്‌ത പോലീസുകാരനെ യുവതികളും സുഹൃത്തും ചേർന്ന് മർദ്ദിച്ചു

By Desk Reporter, Malabar News
The policeman, who was questioned for violating the law, was beaten by a young woman and a friend
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിൽ നിയമലംഘനം ചോദ്യം ചെയ്‌ത പോലീസുകാരന് പരസ്യ മർദ്ദനം. രണ്ട്‍ യുവതികളും ആൺ സുഹൃത്തും ചേർന്നാണ് ഉദ്യോഗസ്‌ഥനെ ക്രൂരമായി മർദ്ദിച്ചത്. ട്രാഫിക് ഇൻസ്‌പെക്‌ടർ രാജേന്ദ്ര പ്രസാദിന്റെ തലക്കാണ് പരിക്കേറ്റത്. സ്‌കൂട്ടർ റോഡിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ പ്രകോപിതയായ യുവതി ഉദ്യോഗസ്‌ഥനെ ഇടിച്ചതായി പോലീസ് വിശദീകരിച്ചു.

മർദ്ദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു.

ഡിയോളി റോഡിൽ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ ആണ് സംഭവം. തെറ്റായ ദിശയിലൂടെ ഇരുചക്ര വാഹനം ഓടിച്ചെത്തിയ പെൺകുട്ടിയെ പോലീസ് ഉദ്യോഗസ്‌ഥൻ തടഞ്ഞു. സ്‌കൂട്ടറിൽ മൂന്ന് പേർ ഉണ്ടായിരുന്നു, മുൻവശത്ത് നമ്പർ പ്ളേറ്റും ഘടിപ്പിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്‌ത ഉദ്യോഗസ്‌ഥനോട് യുവതി ക്ഷുപിതയായി. തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

തർക്കത്തിനിടെ യുവതി റോഡിലേക്ക് വീണു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും ആൺ സുഹൃത്തും പോലീസുകാരനെ ഓടിച്ചിട്ട് മർദ്ദിച്ചു. പിന്നീട് കൂടുതൽ ഉദ്യോഗസ്‌ഥർ എത്തിയാണ് സ്‌ഥിതി നിയന്ത്രണ വിധേയമാക്കിയത്.

Most Read:  വറ്റിവരണ്ട നദിയിൽ നിന്ന് ഉയർന്നുവന്നത് പുരാതന നഗരം; അൽഭുതം മാറാതെ ജനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE