യുവാക്കളെ ധാര്‍മികതയിലേക്ക് നയിക്കുന്നതില്‍ എസ്‌വൈഎസിന്റെ പങ്ക് വിലപ്പെട്ടത്; മുഹമ്മദ് മാസ്‌റ്റര്‍

By Desk Reporter, Malabar News
SYS Malappuram Zone Youth Council
എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി മുഹമ്മദ് മാസ്‌റ്റര്‍ പറവൂര്‍.യൂത്ത് കൗണ്‍സില്‍ ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: യുവാക്കളെ ധാര്‍മികതയിലേക്ക് നയിക്കുന്നതില്‍ എസ്‌വൈഎസിന്റെ പങ്ക് വിലപ്പെട്ടതാണെന്നും നൻമയുടെ പാതയിലേക്ക് സമൂഹത്തെ വഴി നടത്താന്‍ സംഘടന-മഹല്ല് നേതൃത്വം ബദ്ധ ശ്രദ്ധരാവണമെന്നും എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി മുഹമ്മദ് മാസ്‌റ്റര്‍ പറവൂര്‍.

ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ നടന്ന എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ യൂത്ത് കൗണ്‍സിലിന്റെ കൂട്ടിലങ്ങാടിയില്‍ നടന്ന സമാപന സമ്മേളനം ഉൽഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഹമ്മദ് മാസ്‌റ്റര്‍.

സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്‌ഥാന സെക്രട്ടറി പ്രൊഫ. കെഎംഎ റഹീം പതാക ഉയര്‍ത്തിയ സമ്മേളനത്തിൽ സോണ്‍ പ്രസിഡണ്ട് നജ്‌മുദ്ധീന്‍ സഖാഫിയാണ് അദ്ധ്യക്ഷത വഹിച്ചത്. സമ്മേളനത്തിൽ എസ്‌വൈഎസ് മലപ്പുറം സോണിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

സമസ്‌ത മലപ്പുറം മേഖലാ വൈസ് പ്രസിഡണ്ട് ഉമര്‍ മുസ്‌ലിയാര്‍ പള്ളിപ്പുറം പ്രാർഥനക്ക് നേതൃം നല്‍കി. സയ്യിദ് ജഅ്ഫര്‍ തുറാബ് പാണക്കാട്, സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം മുസ്‌തഫ കോഡൂര്‍, എസ്‌വൈഎസ് ജില്ലാ പ്രസിഡണ്ട് ഇകെ മുഹമ്മദ് കോയ സഖാഫി, ജില്ലാ സെക്രട്ടറി കരുവള്ളി അബ്‌ദുറഹീം, സിദ്ധീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ് എന്നിവര്‍ സമ്മേളനത്തിൽ പ്രസംഗിച്ചു.

പൊതു പ്രകടനം, സിയാറത്ത്, റിപ്പോര്‍ട്ട്, ചര്‍ച്ച, ക്വിസ് മൽസരം, അവാര്‍ഡ് ദാനം എന്നിങ്ങനെ വിവിധ പരിപാടികളും സമ്മേളനഭാഗമായി നടന്നു. ‌മലപ്പുറം സോണിലേക്കുള്ള പുതിയ ഭാരവാഹികൾ; ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറിയെ പ്രസിഡണ്ടായും സിദ്ധീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പിനെ ജനറൽ സെക്രട്ടറിയായും ഫിനാൻസ് സെക്രട്ടറിയായി അബ്‌ദുസ്സലാം കോഡൂരിനെയും തിരഞ്ഞെടുത്തു.

മുസ്‌തഫ മുസ്‌ലിയാര്‍ പട്ടര്‍ക്കടവ്, ഹുസൈന്‍ മിസ്ബാഹി മേല്‍മുറി എന്നിവർ വൈ.പ്രസിഡന്റുമാരും ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ബദ്‌റുദ്ധീന്‍ കോഡൂര്‍, അഹമദലി കോഡൂര്‍, അബ്‌ദുന്നാസിര്‍ കൂട്ടിലങ്ങാടി, അക്ബര്‍ മേല്‍മുറി, സിദ്ധീഖ് പൂക്കോട്ടൂര്‍ എന്നിവർ സെക്രട്ടറിമാരായും ചുമതലയേറ്റു.

Most Read: ‘ഇന്ത്യൻ ജുഡീഷ്യറി പൊളിഞ്ഞു വീഴാറായിരിക്കുന്നു’; രഞ്‌ജന്‍ ഗൊഗോയ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE