സദ്ഭാവനാ പുരസ്‌കാരം നജീബ് കാന്തപുരത്തിന് ഇന്ന് സമ്മാനിക്കും

By Malabar Bureau, Malabar News
Sadbhavana award Winner Najeeb Kanthapuram
Ajwa Travels

പെരിന്തൽമണ്ണ: പ്രഥമ വിവി പ്രകാശ് സ്‌മാരക സദ്ഭാവന പുരസ്‌കാരം നജീബ് കാന്തപുരം എംഎൽഎക്ക് ഇന്ന് സമ്മാനിക്കും. വൈകിട്ട് മൂന്ന് മണിക്ക് പെരിന്തൽമണ്ണ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെപിസിസി വൈസ് പ്രസിഡണ്ടും മുൻ എംഎൽഎയുമായ വിടി ബൽറാം ആണ് പുരസ്‌കാരദാനം നിർവഹിക്കുക.

എംഎൽഎ എന്ന നിലയിൽ തന്റെ മണ്ഡലത്തിലും പുറത്തും നടത്തിയ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പ്രഥമ സദ്ഭാവന പുരസ്‌കാരം നജീബ് കാന്തപുരത്തിന് സമ്മാനിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

2021ലെ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിലെ കെപി മുഹമ്മദ് മുസ്‌തഫയെ പരാജയപ്പെടുത്തിയാണ് മുസ്‌ലിംലീഗിൽ നിന്ന് നജീബ് കാന്തപുരം കേരള നിയമസഭയിലേക്ക് പെരിന്തൽമണ്ണ മണ്ഡലത്തിനെ പ്രതിനിധീകരിച്ച് എത്തിയത്. മാദ്ധ്യമ പ്രവർത്തകനായിരുന്ന ഇദ്ദേഹം 20 വർഷം ചന്ദ്രിക ദിനപത്രത്തിൽ ജോലി ചെയ്‌തിട്ടുണ്ട്‌.

Most Read: ബാബറി തകർത്തു; അടുത്തത് ഗ്യാന്‍വാപി; ബിജെപി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE