പൂനെയിലെ സ്‌റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര്

By News Desk, Malabar News
The stadium in Pune is named after Neeraj Chopra
Ajwa Travels

പൂനെ: ആർമി സ്‌പോർട്സ്‌ ഇൻസ്‌റ്റിറ്റ്യൂട്ട് പരിസരത്തുള്ള സ്‌റ്റേഡിയത്തിന് ടോക്യോ ഒളിമ്പിക്‌സ്‌ ജേതാവ് നീരജ് ചോപ്രയുടെ പേര് നൽകാൻ തീരുമാനം. പൂനെ കന്റോൺമെന്റിലുള്ള സ്‌റ്റേഡിയത്തിന് നീരജ് ചോപ്ര ആർമി സ്പോർട്സ്‌ സ്‌റ്റേഡിയം എന്നാണ് നാമകരണം ചെയ്യാൻ പോകുന്നത്.

ഓഗസ്‌റ്റ്‌ 23ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ്‌ സിങ് ഔദ്യോഗികമായി നാമകരണം നിർവഹിക്കും. ചടങ്ങിൽ 16 ഒളിമ്പ്യൻമാരെ മന്ത്രി ആദരിക്കും. ചടങ്ങിന് ശേഷം യുവ കായിക താരങ്ങളുമായി സംവാദവും നടക്കും.

ടോക്യോ ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിലാണ് നീരജ് ചോപ്ര സ്വർണം നേടിയത്. ഇതോടെ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര മാറി. അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിമ്പിക്‌സിൽ വ്യക്‌തിഗത സ്വർണം നേടുന്ന ആദ്യ താരം കൂടിയാണ് ഇദ്ദേഹം.

Also Read: രാജ്യത്ത് ‘സൈകോവ്-ഡി’ വാക്‌സിന് അനുമതി; സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE