അയർലൻഡിന് എതിരായ ടി-20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

By Staff Reporter, Malabar News
ind-vs-ire-t20
Ajwa Travels

ഡബ്ളിന്‍: അയര്‍ലന്‍ഡിന് എതിരായ ടി-20 പരമ്പരയിലെ ആദ്യ മൽസരം ഇന്ന് നടക്കും. രാത്രി 9 മണിക്കാണ് മൽസരം തുടങ്ങുക. ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ നടന്ന പരമ്പരയിലെ ആദ്യ രണ്ട് കളിയും തോറ്റതോടെ യുവതാരങ്ങള്‍ക്ക് ആഗ്രഹിച്ചനിലയില്‍ അവസരം നല്‍കാനായിരുന്നില്ല. അയര്‍ലന്‍ഡിലെത്തുമ്പോള്‍ ഈ കുറവ് പരിഹരിക്കുകയാകും ആദ്യ ലക്ഷ്യം.

ഐപിഎല്ലില്‍ ഗുജറാത്തിനെ കിരീടത്തിലെത്തിച്ച ഹാര്‍ദിക് പണ്ഡ്യയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം പരമ്പരയുടെ ശ്രദ്ധാകേന്ദ്രമാകും. ഹാര്‍ദിക്കിന് പുറമെ ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്‌ക്ക്‌വാദ്, ഇഷാന്‍ കിഷന്‍, വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക് എന്നിവര്‍ അന്തിമ ഇലവനിലെത്തുമെന്ന് ഉറപ്പാണ്.

ടി-20 ഫോര്‍മാറ്റില്‍ അപകടകാരിയായ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത. സഞ്‌ജു സാംസണ്‍ ആദ്യ മൽസരത്തില്‍ കളിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നുണ്ടെങ്കിലും ദീപക് ഹൂഡ, രാഹുൽ ത്രിപാഠി എന്നിവരുടെ വെല്ലുവിളി മറികടക്കേണ്ടി വരും.

Read Also: സംസ്‌ഥാനത്ത് ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE