ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 25.29 ലക്ഷം, വനിതകള്‍ക്ക് മുന്‍തൂക്കം

By Staff Reporter, Malabar News
MALABARNEWS-Election
Representational Image
Ajwa Travels

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇക്കുറിയും പട്ടികയില്‍ മേധാവിത്വം സ്‌ത്രീകള്‍ക്ക് തന്നെയാണ്. ആകെ 25,29,673 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇവരില്‍ 12,07,792 വോട്ടര്‍മാര്‍ സ്‌ത്രീകളാണ്. 13,21,864 പുരുഷന്മാരും 17 ട്രാൻസ്‌ജെൻഡേഴ്‌സും ‌ പട്ടികയിലുണ്ട്.

ഏറ്റവുമധികം വോട്ടര്‍മാരുള്ള തദ്ദേശസ്‌ഥാപനം കോഴിക്കോട് കോര്‍പറേഷനാണ്. 4,61,988 വോട്ടര്‍മാണ് കോര്‍പ്പറേഷന്‍ പരിധിയിലുള്ളത്. ഇവിടെയും മുന്‍തൂക്കം സ്‌ത്രീകള്‍ക്കാണ്. 2,42,387 സ്‌ത്രീ വോട്ടര്‍മാര്‍ കോര്‍പ്പറേഷന്റെ വിധി നിര്‍ണയിക്കും.

സംവരണ നറുക്കെടുപ്പില്‍ ഇക്കുറി കോര്‍പ്പറേഷനില്‍ വനിതാ മേയര്‍ വരുമെന്ന് ഉറപ്പായി കഴിഞ്ഞു. അതിനാല്‍ സ്‌ത്രീ വോട്ടര്‍മാര്‍ നിര്‍ണായകമാവും. ഒപ്പം ആകെയുള്ള 75 വാര്‍ഡുകളില്‍ 38 എണ്ണവും സംവരണ വാര്‍ഡുകളാണ്. 2,19,609 പുരുഷന്മാരും രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സും വോട്ടര്‍പട്ടികയുടെ ഭാഗമാണ്.

പഞ്ചായത്തുകളിലും വനിതകളുടെ മേധാവിത്തം തന്നെയാണ്. 9,19,850 സ്‌ത്രീകള്‍ പഞ്ചായത്തുകളിലെ പട്ടികയില്‍ ഉള്‍പ്പെടുമ്പോള്‍ അവര്‍ക്കൊപ്പം 8,42,943 പുരുഷ വോട്ടര്‍മാരും വോട്ടവകാശം വിനിയോഗിക്കും.

മുനിസിപ്പാലിറ്റികളില്‍ ആകെ 3,04,869 വോട്ടര്‍മാരാണുള്ളത്. 1,59,627 സ്‌ത്രീകളും 1,45,240 പുരുഷന്മാരും രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകും.

Read Also: തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യദിനം സമര്‍പ്പിച്ചത് 72 പത്രികകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE