രണ്ടുമാസം നീണ്ടുനിന്ന ‘ഖുർആൻ പാരായണ പരിശീലനം’ സമാപിച്ചു

By Desk Reporter, Malabar News
The two month long Qur'an Recitation training' has Ended
സംഘാടകരിൽ നിന്ന് യൂസുഫ് ലത്വീഫി വാണിയമ്പലം ഉപഹാരം സ്വീകരിക്കുന്നു

മലപ്പുറം: മുസ്‌ലിം ജമാഅത്ത് എടക്കര സോൺ കമ്മറ്റി സംഘടിപ്പിച്ച ഖുർആൻ പാരായണ പരിശീലനം സമാപിച്ചു. സുന്നി വിദ്യാഭ്യാസ ബോർഡ്‌ ഖുർആൻ ട്രൈനറായ യൂസുഫ് ലത്വീഫി വാണിയമ്പലമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

സോൺ എക്‌സിക്യൂട്ടീവ് അംഗങ്ങൾക്ക് വേണ്ടി നടത്തിയിരുന്ന ഖുർആൻ പാരായണ പരിശീലനം രണ്ടുമാസം നീണ്ടുനിന്ന പരിശീലന കളരിയായിരുന്നു. സോൺ പ്രസിഡണ്ട് പി എച്ച് അബ്‌ദുറഹ്‌മാൻ ദാരിമിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന ചടങ്ങിൽ യൂസുഫ് ലത്വീഫി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

വിശുദ്ധ ഖുർആൻ ദൈവീക വചനങ്ങളാണ്. ഗുരു മുഖങ്ങളിലൂടെ പാരമ്പര്യമായി പകർന്നു കിട്ടിയ വിശുദ്ധ വചനങ്ങളുടെ പാരായണം കൃത്യവും കുറ്റമറ്റതും ആയിരിക്കണം. യോഗ്യരായ ഗുരുനാഥൻമാരിൽ നിന്നും ശരിയായ രീതിയിലുള്ള പരിശീലനം അതിന് ആവശ്യമാണ്. ഇത്തരം പരിശീലനക്കളരികൾ ഒരുപരിധിവരെ അതിനു സഹായകമാകും. കീഴ്‌ഘടകങ്ങളിലും ഇത്തരം പരിശീലന സംഗമങ്ങൾ നടത്തുന്നതിന് സംഘടന ശ്രദ്ധ ചെലുത്തണം‘ –യൂസുഫ് ലത്വീഫി പറഞ്ഞു.

ബാപ്പുട്ടി ദാരിമി, മുഹമ്മദലി സഖാഫി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങൾക്ക് ഖുർആൻ പരിശീലനം നൽകിയതിനുള്ള ഉപഹാരം യൂസുഫ് ലത്വീഫി വാണിയമ്പലത്തിന് ബാപ്പുട്ടി ദാരിമി, പിഎച്ച് അബ്‌ദുറഹ്‌മാൻ ദാരിമി എന്നിവർ ചേർന്ന് നൽകി.

Most Read: കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്ടിൽ കർശന നിയന്ത്രണം; റെയിൽവേ സ്‌റ്റേഷനുകളിലും പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE