സമഗ്ര പാക്കേജ് നടപ്പാക്കാതെ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് ഉടമകള്‍

By Trainee Reporter, Malabar News
cinema theater_2020 Aug 21
Representational Image
Ajwa Travels

കൊച്ചി: സിനിമാമേഖലക്ക് സമഗ്രപാക്കേജ് നടപ്പാക്കാതെ സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന (ഫിയോക്) അറിയിച്ചു. ഒക്‌ടോബര്‍ 15 മുതല്‍ തിയേറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഫിയോക് നിലപാട് അറിയിച്ചത്. നിലവിലെ സ്ഥിതിയില്‍ തിയേറ്ററുകള്‍ തുറക്കാന്‍ ബുദ്ധിമുട്ടാണെന്നും ഫിയോക് അറിയിച്ചു.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 7 മാസത്തിലധികമായി സംസ്ഥാനത്തെ തിയേറ്ററുകള്‍ അടഞ്ഞ് കിടക്കുകയാണ്. ടൂറിസം മേഖലയിലടക്കം സര്‍ക്കാര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ചലച്ചിത്ര മേഖലക്ക് പാക്കേജുകള്‍ നടപ്പിലാക്കിയിട്ടില്ല. നിലവില്‍ ഒരു വരുമാനവും ഇല്ലാതെ ലക്ഷങ്ങള്‍ മുടക്കിയാണ് തിയേറ്ററുകള്‍ പരിപാലിക്കുന്നത്. ഈ സാഹചര്യത്തില്‍ ചലച്ചിത്ര മേഖലയിലും സമഗ്രമായ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ഫിയോക് ആവശ്യപ്പെടുന്നത്.

വിനോദനികുതിയും തിയേറ്ററുകള്‍ അടഞ്ഞു കിടന്ന സമയത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജും ഒഴിവാക്കണം. കെട്ടിടനികുതിയും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കണം. ബാങ്കുകളില്‍ നിന്നും കെ.എസ്.എഫ്.സിയില്‍ നിന്നും വായ്‍പ എടുത്തവര്‍ക്ക് പലിശ കുറച്ച് നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉടമകള്‍ മുന്നോട്ട് വെക്കുന്നത്.

Related news: തിയറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE