യാത്രക്കാർക്ക് ആശ്വാസമായി വടകരയിൽ വിശ്രമകേന്ദ്രം വരുന്നു

By Staff Reporter, Malabar News
waiting-shelter
വടകരയിൽ നിർമിക്കുന്ന ഷെൽട്ടറിന്റെ മാതൃക
Ajwa Travels

വടകര: ദേശീയപാതവഴി യാത്ര ചെയ്യുന്നവരുടെ സൗകര്യത്തിനായി പുതിയ സ്‌റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് ഷെൽട്ടർ ഒരുങ്ങുന്നു. ശുചിത്വ മിഷന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭയാണ് പുതിയ സ്‌റ്റാൻഡിന് സമീപം ദേശീയപാതക്ക് അരികിലായി മികച്ച സൗകര്യങ്ങളോടെ വിശ്രമകേന്ദ്രം നിർമിക്കുന്നത്. പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഫെബ്രുവരി അവസാനത്തോടെ ജനങ്ങൾക്കായി സമർപ്പിക്കും.

ദേശീയപാതയിൽനിന്ന് നഗരസഭ ഇൻഡോർ സ്‌റ്റേഡിയത്തിലേക്ക് കയറുന്ന വഴിയരികിലാണ് കേന്ദ്രം. നഗരസഭയുടെ സ്‌ഥലമാണിത്. ദേശീയ പാതയോരങ്ങളിൽ വൃത്തിയുള്ളതും നല്ല സൗകര്യങ്ങളുള്ളതുമായ ശൗചാലയങ്ങൾ ഉൾപ്പെടെ നിർമിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണിത്.

15 ലക്ഷം രൂപ പൊതുമരാമത്ത് പ്രവൃത്തിക്കും, 1.5 ലക്ഷം രൂപ വൈദ്യുതീകരണത്തിനും അനുവദിച്ചിട്ടുണ്ട്. വടകര നഗരസഭ എഞ്ചിനീയറിങ് വിഭാഗമാണ് കെട്ടിടത്തിന്റെ രൂപകൽപ്പനയും നിർവഹണവും നടത്തുന്നത്.

ഷെൽട്ടറുകൾ. യാത്രക്കിടയിൽ വിശ്രമിക്കാനുള്ള കേന്ദ്രം കൂടിയാണ്. പുരുഷൻമാർക്കും  സ്‌ത്രീകൾക്കും പ്രത്യേകം ശൗചാലയങ്ങൾ, മുലയൂട്ടൽ കേന്ദ്രം, വിശ്രമകേന്ദ്രം, ലഘു ഭക്ഷണത്തിനുള്ള സൗകര്യം എന്നിവ ഇവിടെയുണ്ടാകും. ഇവ വൃത്തിയായി പരിപാലിക്കേണ്ട ചുമതല നഗരസഭക്കാണ്.

Read Also: നാദാപുരം മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം; ഉൽഘാടനം ഫെബ്രുവരി 20ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE