ജില്ലയിലെ തദ്ദേശ സ്‌ഥാപനങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ഇല്ല

By Staff Reporter, Malabar News
covid_kozhikode
Representational Image

കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽ സമ്പൂർണ അടച്ചിടൽ ഇല്ലെന്നറിയിച്ച് ജില്ലാ കളക്‌ടർ സാംബശിവ റാവു. കോവിഡ് ടിപിആർ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് കളക്‌ടർ ഉത്തരവിറക്കി. അതേസമയം രോഗനിരക്ക് കൂടുതലുള്ള പെരുവയൽ, കാരശ്ശേരി ​ഗ്രാമപഞ്ചായത്തുകളിൽ ലോക്ക്ഡൗൺ തുടരും.

തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളെ ടെസ്‌റ്റ് പോസിറ്റിവിറ്റിയുടെ അടിസ്‌ഥാനത്തിൽ നാല് കാറ്റഗറിയായി തരംതിരിച്ചാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിരിക്കുന്നത്. എ, ബി, സി, ഡി എന്നിങ്ങനെയാണ് കാറ്റഗറികൾ.

എ വിഭാ​ഗത്തിൽ എട്ടു ശതമാനത്തിൽ താഴെ ശരാശരി ടിപിആർ ഉള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെയാണ് ഉൾപ്പെടുത്തിയത്. ബി വിഭാഗത്തിൽ എട്ടു മുതൽ 19 ശതമാനം വരെ ടിപിആർ ഉള്ളവയെയും സി വിഭാഗത്തിൽ 20 മുതൽ 29 ശതമാനം വരെ ടിപിആർ ഉള്ളവയെയും ഡി വിഭാഗത്തിൽ 30ന് മുകളിൽ ടിപിആർ ഉള്ളവയെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

എ വിഭാ​ഗത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തുകൾ: ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പുറമേരി, കുറ്റ്യാടി, വാണിമേൽ, കൂരാച്ചുണ്ട്, മരുതോങ്കര, വേളം, കായണ്ണ, തലക്കുളത്തൂർ, കുന്നുമ്മൽ, നടുവണ്ണൂർ, കൂത്താളി, തിരുവള്ളൂർ, മേപ്പയ്യൂർ, പേരാമ്പ്ര, നരിപ്പറ്റ, കീഴരിയൂർ, ബാലുശ്ശേരി, വില്ല്യാപ്പള്ളി, കാവിലുംപാറ, കിഴക്കോത്ത്, നൻമണ്ട, ആയഞ്ചേരി, അത്തോളി, കൂടരഞ്ഞി, നൊച്ചാട്, എടച്ചേരി, ചെക്യാട്.

ബി വിഭാ​ഗത്തിൽ ഉൾപ്പെടുന്നവ: കുന്ദമം​ഗലം, ഒളവണ്ണ, മണിയൂർ, പുതുപ്പാടി, കാക്കൂർ, ഏറാമല, താമരശ്ശേരി, പെരുമണ്ണ, മാവൂർ, കടലുണ്ടി, ചോറോട്, നരിക്കുനി, കക്കോടി, കൊടിയത്തൂർ, തൂണേരി, ചാത്തമം​ഗലം, അഴിയൂർ, മടവൂർ, വളയം, ചെറുവണ്ണൂർ, ഒഞ്ചിയം, തിരുവമ്പാടി, കട്ടിപ്പാറ, കുരുവട്ടൂർ, ചേളന്നൂർ, നാദാപുരം, ചേമഞ്ചേരി, തുറയൂർ, തിക്കോടി, അരിക്കുളം, ചെങ്ങോട്ടുകാവ്, കോടഞ്ചേരി, കായക്കൊടി, കൊടുവള്ളി, മൂടാടി, ഓമശ്ശേരി, കോട്ടൂർ, പനങ്ങാട്, ഉള്ള്യേരി, ഉണ്ണികുളം ​ഗ്രാമപഞ്ചായത്തുകളും കോഴിക്കോട് ന​ഗരസഭ, കൊയിലാണ്ടി, ഫറോക്ക്, പയ്യോളി, വടകര, രാമനാട്ടുകര, മുക്കം മുനിസിപ്പാലിറ്റികളും.

സി വിഭാ​ഗത്തിൽ ഉൾപ്പെടുന്നവ: പെരുവയൽ, കാരശ്ശേരി ​ഗ്രാമപഞ്ചായത്തുകൾ.

നിലവിൽ ജില്ലയിൽ ഡി വിഭാ​ഗത്തിൽ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളില്ല.

Malabar News: പട്ടാമ്പിയിൽ മൃതദേഹത്തിൽ എലി കടിച്ച സംഭവം; വീഴ്‌ച സമ്മതിച്ച് ആശുപത്രി അധികൃതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE