‘തോർ: ലവ് ആൻഡ് തണ്ടർ’; ട്രെയ്‌ലര്‍ പുറത്ത്

By Film Desk, Malabar News
Ajwa Travels

മാർവൽ ആരാധകരുടെ സ്വപ്‌ന ചിത്രം ‘തോർ: ലവ് ആൻഡ് തണ്ടറി’ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ക്രിസ്‌റ്റ്യൻ ബെയ്‌ൽ കൈകാര്യം ചെയ്യുന്ന വില്ലൻ വേഷവും ട്രെയ്‌ലറിലൂടെ ശ്രദ്ധനേടുകയാണ്. ഗോർ ദ് ഗോഡ് ബുച്ചർ എന്ന കഥാപാത്രത്തെയാണ് ബെയ്‌ൽ അവതരിപ്പിക്കുന്നത്.

മാർവലിന്റെ തോർ സീരീസിലെ നാലാം ചിത്രമായ ‘തോർ: ലവ് ആൻഡ് തണ്ടറി’ലെ ഗോറും നതാലി പോർട്ട്മാന്റെ തോർ ലുക്കും കൈയ്യടി നേടുന്നുണ്ട്. 95 ലക്ഷത്തിലധികം പേരാണ് ഇതിനോടകം യൂട്യൂബിൽ ട്രെയ്‌ലർ കണ്ടത്.

‘തോർ, ജോജോ റാബിറ്റ്’ ചിത്രങ്ങൾക്ക് ശേഷം തൈക വൈറ്റിറ്റി സംവിധാനം ചെയ്യുന്ന ‘തോർ: ലവ് ആൻഡ് തണ്ടർ’ ജൂലൈ 8ന് റിലീസ് ചെയ്യും. തോറിന്റെ അസ്‌തിത്വം കണ്ടെത്താൻ നടത്തുന്ന ഒരു സാഹസിക യാത്ര കൂടിയാണ് ചിത്രം. ജെയ്‌മി അലക്‌സാണ്ടർ, തൈക വൈറ്റ്റ്റി, റസൽ ക്രോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Most Read: വിസ്‍മയ കേസ്; കിരണ്‍ കുമാറിന് 10 വര്‍ഷം തടവും പിഴയും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE