മുഖ്യമന്ത്രിക്ക് ഭീഷണി; ഒരാൾ അറസ്‌റ്റിൽ

By Desk Reporter, Malabar News
Land classification; The Chief Minister called a meeting of officials to resolve the issues
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ. കോട്ടയം പനച്ചിക്കാട് നാല്‍ക്കവല ജംഗ്ഷന് സമീപം താമസിക്കുന്ന പ്രദീപിനെയാണ് മ്യൂസിയം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണില്‍ വിളിച്ചാണ് ഇയാൾ ഭീഷണി മുഴക്കിയത്.

ഞായറാഴ്‌ച 9 മണിയോടെയാണ് ഇയാള്‍ ക്ളിഫ് ഹൗസിലെ ലാന്‍ഡ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ മ്യൂസിയം എസ്എച്ച്ഒ ധര്‍മജിത്ത്, എസ്‌ഐ ജിജുകുമാര്‍, ജിഎസ്‌ഐ അനില്‍കുമാര്‍, എഎസ്‌ഐ ഷാജി എന്നിവരടങ്ങിയ സംഘമാണ് കോട്ടയത്ത് നിന്നും പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

Most Read:  കൊടകര കേസ് തുടരന്വേഷണം; ചോദ്യംചെയ്യല്‍ ഇന്ന് ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE