തിരുവനന്തപുരത്ത് മൂന്ന് കുട്ടികളെ കാണാനില്ല; അന്വേഷണം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം പണയത്ത് നിന്ന് മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. 11, 13, 14 വയസുള്ള മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ 10.30 മുതലാണ് ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെ കാണാതായത്.

ഇതിൽ അരുണും ശ്രീദേവും ബന്ധുക്കളും അമ്പാടി ഇവരുടെ വീടിന് സമീപം താമസിക്കുന്ന കുട്ടിയുമാണ്. കാണാതായവരിൽ ഒരാളുടെ വീട്ടിൽ നിന്ന് നാലായിരം രൂപയും കുട്ടികൾ കൊണ്ടുപോയെന്ന് രക്ഷിതാക്കൾ പറയുന്നു. വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാണാതായവരിൽ ഒരു കുട്ടിയെ മുൻപും കാണാതായിട്ടുണ്ട്. പണത്തിനൊപ്പം വസ്‌ത്രങ്ങളും എടുത്താണ് കുട്ടികൾ വീട് വിട്ടത്. സമീപപ്രദേശങ്ങളിൽ ഉള്ളവരാരും ഇവരെ കണ്ടതായി പറയുന്നില്ല, കുട്ടികളുടെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഒപ്പം ബസ് സ്‌റ്റാൻഡ്‌, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.

Also Read: ന്യൂ ഇയർ ആഘോഷങ്ങൾ; ഹോട്ടലുകൾക്ക് എക്‌സൈസിന്റെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE