ന്യൂ ഇയർ ആഘോഷങ്ങൾ; ഹോട്ടലുകൾക്ക് എക്‌സൈസിന്റെ നോട്ടീസ്

By News Desk, Malabar News
New Year celebrations; Excise notice to hotels

കൊച്ചി: ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് കർശന പരിശോധനയുമായി എക്‌സൈസ്. ബാർ ലൈസൻസുള്ള ഹോട്ടലുകൾക്ക് എക്‌സൈസ്‌ നോട്ടീസ് അയച്ചു. ലഹരി ഉപയോഗം ഉണ്ടായാൽ ഹോട്ടൽ അധികൃതർക്കെതിരെയും കേസെടുക്കും. ലഹരി ഉപയോഗം തടയാൻ ഹോട്ടൽ അധികൃതർ നടപടി സ്വീകരിക്കണമെന്നും എക്‌സൈസ്‌ മുന്നറിയിപ്പ് നൽകി.

എറണാകുളം ജില്ലയിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കാൻ സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്. പോലീസ്, റവന്യൂ, വനം വകുപ്പുകളുമായി ചേർന്ന് സംയുക്‌ത പരിശോധന നടത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പറഞ്ഞു. വാഹനങ്ങളിലും, ട്രെയിനുകളിലും പരിശോധന ശക്‌തമാക്കും. പാഴ്‌സൽ സർവീസുകളും പരിശോധിക്കും.

അനുമതിയില്ലാതെ ഡിജെ പാർട്ടികൾക്ക് മൈക്ക് ഉപയോഗിക്കാൻ പാടില്ലെന്നും 12 മണിക്ക് മുൻപ് എല്ലാ പാർട്ടികളും അവസാനിപ്പിക്കണമെന്നും ആലുവ റൂറൽ എസ്‌പി കാർത്തിക് അറിയിച്ചു. ലഹരി കടത്ത് തടയാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബീച്ചുകളിലും സുരക്ഷ ശക്‌തമാക്കിയിരിക്കുകയാണ്.

Also Read: കെ-റെയിൽ; പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്‌, ലഘുലേഖ വിതരണം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE