കെ-റെയിൽ; പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്‌, ലഘുലേഖ വിതരണം ചെയ്യും

By Staff Reporter, Malabar News
Disqualification of Rahul Gandhi
Representational Image
Ajwa Travels

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. സിപിഎമ്മിന്റെ മാതൃകയിൽ വീടുകയറി ലഘുലേഖ വിതരണം ചെയ്യാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്‌ടപ്പെടുന്നവരെയും അല്ലാത്തവരെയും സമരമുഖത്ത് കൊണ്ടുവരാനാണ് ആലോചന. സമരത്തിന്റെ അടുത്തഘട്ടം ആലോചിക്കാൻ കോൺഗ്രസ് നേതൃത്വം ഇന്ന് യോഗം ചേരും.

സിൽവർലൈൻ പദ്ധതിയെ പ്രതിരോധിച്ച് ലഘുലേഖയുമായി സിപിഎം വീടുകയറുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. പദ്ധതിയുടെ ദോഷവശങ്ങൾ വിശദമാക്കി ലഘുലേഖയുമായി പ്രവർത്തകർ വീടുകൾ തോറും കയറുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്‌തമാക്കി.

പദ്ധതി മൂലം ഭൂമിയും കിടപ്പാടവും ഉപജീവനമാർഗവും നഷ്‌ടപ്പെടുന്നവർക്ക് മികച്ച നഷ്‌ടപരിഹാരം നൽകി പ്രതിഷേധം തീർക്കാൻ സർക്കാർ ശ്രമിച്ചേക്കുമെന്ന കണക്കുക്കൂട്ടലിലാണ് പ്രതിപക്ഷം.

ഈ സാഹചര്യത്തിലാണ് പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളുടെ അടുത്തുള്ളവരെയും സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. പദ്ധതി കടന്നുപോകുന്ന ഇടങ്ങളിൽ ചെറിയ പ്രതിഷേധ കൂട്ടായ്‌മകൾക്കും ആക്ഷൻ കൗൺസിലുകൾക്കും രൂപം നൽകാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

Read Also: കിഴക്കമ്പലം ആക്രമണം; പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE