കിഴക്കമ്പലം ആക്രമണം; പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും

By Staff Reporter, Malabar News
Kizhakkambalam Attack; Police have filed a chargesheet

കൊച്ചി: കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികള്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. പെരുമ്പാവൂര്‍ എഎസ്‌പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്‌പെക്‌ടര്‍മാരും ഏഴു സബ് ഇന്‍സ്‌പെക്‌ടര്‍മാരും അടങ്ങിയ 19 അംഗ സംഘമാണ് അന്വേഷിക്കുന്നത്. നിലവില്‍ 164 പേരാണ് അറസ്‌റ്റിലായിരിക്കുന്നത്. കൂടുതല്‍ പ്രതികളുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം.

ഇവരെ കണ്ടെത്തുന്നതിനായി സിസിടിവി, മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിക്കും. കമ്പനിയില്‍ ജോലിചെയ്യുന്ന ഇതര സംസ്‌ഥാന തൊഴിലാളികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. രാത്രിയില്‍ തോഴിലാളികള്‍ അക്രമം നടത്താനിടയായ സാഹചര്യം, തൊഴിലാളികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയും അന്വേഷണ പരിധിയില്‍ വരും. സംഭവത്തില്‍ തൊഴില്‍ വകുപ്പും നടപടി തുടങ്ങി.

തൊഴിലാളികളെകുറിച്ചും അവര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെകുറിച്ചും വിവരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫിസര്‍ കിറ്റക്‌സിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍.

ഇതിനിടെ അറസ്‌റ്റിലായവര്‍ക്ക് എങ്ങനെ നിയമസഹായം നല്‍കാമെന്നതിനെ കുറിച്ച് ഇന്ന് കിറ്റക്‌സ് തീരുമാനമെടുക്കും. 151 പേര്‍ നിരപരാധികളാണെന്നും ഇവര്‍ക്ക് നിയമസഹായം നല്‍കുമെന്നും കിറ്റക്‌സ് എംഡി സാബു ജേക്കബ് ഇന്നലെ അറിയിച്ചിരുന്നു.

Read Also: രാജീവ് ഗാന്ധി വധക്കേസ്; നളിനി ശ്രീഹരൻ പരോളിൽ ഇറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE