ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രം

By Trainee Reporter, Malabar News
OxygenMedicalHospital_Malabar News
Representational image
Ajwa Travels

ന്യൂ ഡെല്‍ഹി: സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രം. ആഭ്യന്തര സെക്രട്ടറി എ. കെ ഭല്ല ഇതുസംബന്ധിച്ച കത്ത്, ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറി. ഓക്‌സിജന്റെ ലഭ്യതയും വിതരണവും ഉറപ്പാക്കണമെന്നാണ് കത്തില്‍ പറയുന്നത്. ഓക്‌സിജന്റെ അന്തര്‍സംസ്ഥാന നീക്കങ്ങളില്‍ തടസമുണ്ടാകരുത്. മറ്റു സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണം പാടില്ലെന്ന് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കരുത്. ഓക്‌സിജന്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം പാടില്ലായെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു.

Read also: സെപ്റ്റംബർ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍

ഓക്‌സിജന്റെ ലഭ്യതയിലോ വിതരണത്തിലോ തടസം നേരിട്ടാല്‍ ഉടന്‍ തന്നെ കേന്ദ്ര കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നും കത്തില്‍ പറയുന്നു. ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്താന്‍ ഏകോപന സമിതികള്‍ രൂപീകരിക്കണം. കോവിഡ് കേസുകള്‍ കൂടുന്നതിനാല്‍ ഓക്‌സിജന്റെ ആവശ്യം വര്‍ധിക്കുമെന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE