സെപ്റ്റംബർ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍

By News Desk, Malabar News
MalabarNews_bharat-bandh
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്റ്റംബർ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. 24 മുതല്‍ 26 വരെ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരവും പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയെയും കര്‍ഷകരെയും പ്രതിസന്ധിയിലാക്കുന്ന രീതിയിലുള്ള ബില്ലുകള്‍ പിന്‍വലിക്കണമെന്നതാണ് സംഘടനകളുടെ പ്രധാനമായ ആവശ്യം.

രാജ്യത്തെ പരമ്പരാഗത കൃഷിരീതികളെ തകര്‍ക്കുന്ന ബില്ലുകള്‍ ഉടന്‍ പിന്‍വലിക്കണം എന്നാണ് കര്‍ഷക സംഘടനകളുടെ പ്രധാന ആവശ്യം. വിഷയത്തില്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ റോഡ് ഉപരോധം അടക്കമുള്ള സമരങ്ങള്‍ നടത്തി വരികയാണ്. ലോക്‌സഭ പാസ്സാക്കിയ ബില്ലുകള്‍ രാജ്യസഭ കൂടി അംഗീകരിച്ചാല്‍ മാത്രമേ നിയമം ആവുകയുള്ളൂ. ബില്ലുകള്‍ രാജ്യസഭയില്‍ കൊണ്ടുവരുന്നതിന് മുമ്പ് സര്‍വകക്ഷിയോഗം വിളിക്കണമെന്നും  സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്നുമുള്ള ആവശ്യം ഇടതു കക്ഷികള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

Read Also: കേന്ദ്ര കാർഷിക ബിൽ; മൂന്നു ദിവസത്തെ പ്രക്ഷോഭം പ്രഖ്യാപിച്ച് സംഘടനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE