ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം; ‘ഇന്ത്യ ലോകത്തിന് തന്നെ മാതൃക’

കോവിഡിനെ ചെറുക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ക്യാമ്പയിൻ നടത്തി ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. കോവിഡ് കാലത്തോടെയാണ് വാക്‌സിനുകളുടെ പ്രാധാന്യത്തെ നാം ഓരോരുത്തരും കൂടുതൽ അവബോധരായത്.

By Trainee Reporter, Malabar News
National Vaccination Day
Rep. Image
Ajwa Travels

ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം. മനുഷ്യന്റെ മെച്ചപ്പെട്ട ആരോഗ്യം മുന്നിൽ കണ്ടു വാക്‌സിനുകളുടെ പ്രാധാന്യം വർധിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും മാർച്ച് 16ന് വാക്‌സിനേഷൻ ദിനമായി ആചരിക്കുന്നത്. മാരകമായ രോഗങ്ങളെ പ്രതിരോധിക്കാൻ വാക്‌സിനേഷൻ എത്രത്തോളം ഫലപ്രദമാണെന്ന് ഈ ദിവസത്തിലൂടെ അവബോധം സൃഷ്‌ടിക്കുന്നു.

കോവിഡിനെ ചെറുക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ക്യാമ്പയിൻ നടത്തി ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. കോവിഡ് കാലത്തോടെയാണ് വാക്‌സിനുകളുടെ പ്രാധാന്യത്തെ നാം ഓരോരുത്തരും കൂടുതൽ അവബോധരായത്.

ചരിത്രം

1995ൽ പോളിയോമെലിറ്റസ് വൈറസിനെതിരെ ആയിരുന്നു രാജ്യത്തിന്റെ ആദ്യ പോരാട്ടം. പ്രതിവർഷം അരലക്ഷത്തോളം കുട്ടികളെ ബാധിച്ച പോളിയോയ്‌ക്കെതിരേ 1995 മാർച്ച് 16ന് വാക്‌സിനേഷൻ ആരംഭിച്ചു. പിന്നീട് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധ്യാനത്തെ കുറിച്ച് ബോധവൽക്കരിക്കാൻ എല്ലാ വർഷവും ആ ദിനം ദേശീയ വാക്‌സിനേഷൻ ദിനമായി ആചരിക്കാൻ തുടങ്ങി.

2011ൽ ബംഗാളിൽ നിന്നാണ് പോളിയോയുടെ അവസാന കേസ് റിപ്പോർട് ചെയ്യപ്പെട്ടത്. പിന്നീട്, ടെറ്റനസ്, മുണ്ടിനീർ, ടിബി തുടങ്ങിയ രോഗങ്ങൾക്കെതിരെ വിവിധ വാക്‌സിനേഷൻ ഡ്രൈവുകൾ ആരംഭിച്ചു. ദേശീയ പ്രതിരോധ ദിനവും മാർച്ച് 16ന് തന്നെയാണ്.

National Vaccination Day
Rep. Image

പ്രാധാന്യം

വാക്‌സിനേഷൻ എടുക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നതിൽ ഈ ദിനം പ്രധാന പങ്ക് വഹിക്കുന്നു. പ്രതിരോധ കുത്തിവെപ്പ് മുൻകരുതലുകൾ എടുക്കുന്നതിനും ഉയർന്ന പ്രതിരോധ സംവിധാനത്തോടെ ആരോഗ്യത്തോടെ തുടരാൻ വ്യക്‌തികളെ പ്രോൽസാഹിപ്പിക്കുന്നതിനും ഈ വാക്‌സിനേഷൻ ദിനം സഹായിക്കുന്നു. രോഗം വന്നതിന് ശേഷം ചികിൽസിക്കുന്നതിലും നല്ലത് രോഗം വരാതെ തടയുക എന്നതാണ് വാക്‌സിനേഷന്റെ അടിസ്‌ഥാന തത്വം.

മാരകമായ രോഗങ്ങളിൽ നിന്ന് സുരക്ഷിതത്തവും ഫലപ്രദമായ രീതിയിൽ സ്വയം സംരക്ഷിക്കാനുള്ള പ്രാപ്‌തി ജനങ്ങൾക്ക് നൽകുന്ന വൈദ്യശാസ്‌ത്രപരമായ ഒരു മാർഗമാണ് വാക്‌സിനേഷൻ. ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. രോഗാണുക്കളെ പ്രതിരോധിക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയർത്തുന്നതിനും വാക്‌സിൻ സഹായിക്കുന്നു.

ആദ്യ വാക്‌സിൻ

എഡ്വേർഡ് ജെന്നർ എന്ന ബ്രിട്ടീഷ് ഡോക്‌ടറാണ് പ്രതിരോധ കുത്തിവെപ്പെന്ന ആശയത്തിന് പിന്നിൽ. ലോകമൊട്ടാകെ വസൂരി പടർന്നു പിടിച്ച കാലത്താണ് പ്രതിരോധം തീർക്കാൻ വാക്‌സിനുമായെത്തുന്നത്. കൗപോക്‌സ് അഥവാ ഗോവസൂരി പകർത്തുന്ന വൈറസ് ഉപയോഗിച്ചായിരുന്നു ആദ്യ വാക്‌സിന്റെ കണ്ടുപിടിത്തം.

‘വാക്‌സിനിയ’ എന്ന ലാറ്റിൻ പദത്തിൽ നിന്ന വാക്‌സിനേഷൻ എന്ന വാക്ക് തന്നെ ഉണ്ടായത്. ഗോവസൂരി അല്ലെങ്കിൽ പശുക്കളുമായി ബന്ധപ്പെട്ടത് എന്നാണ് വാക്‌സിൻ എന്ന വാക്കിനർഥം. വസൂരി വാക്‌സിൻ കണ്ടുപിടിച്ച അദ്ദേഹം തന്നെ വാക്‌സിൻ എന്ന പേരിന്റെയും ഉപജ്‌ഞാതാവായി മാറി. ഇതോടെ മഹാമാരിക്കെതിരെ പ്രതിരോധം തീർത്ത ജെന്നർ വാക്‌സിനേഷന്റെ പിതാവ് എന്നറിയപ്പെട്ടു.

‘വാക്‌സിൻ പ്രയോജനം എല്ലാവർക്കും’ എന്നതാണ് ഈ വർഷത്തെ പ്രമേയം. വാക്‌സിനുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റി ആരോഗ്യ സംരക്ഷണത്തിൽ വാക്‌സിനുകളുടെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്‌ളാസുകളും സെമിനാറുകളും ഈ ദിനത്തിൽ സംഘടിപ്പിക്കുന്നു. സൗജന്യ വാക്‌സിനേഷൻ ക്യാമ്പയിനുകളിലൂടെ സമൂഹത്തിന്റെ എല്ലാ തട്ടിലും വാക്‌സിൻ ലഭ്യമാക്കുന്നു.

Most Read: ബഫർ സോൺ; കേരളത്തിന്റെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE