പാലക്കാട്: ജില്ലയിലെ വടക്കാഞ്ചേരി കരിപ്പാലിയിൽ ടൂറിസ്റ്റ് ബസും വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് രണ്ട് പേർ മരിച്ചു. കൂടാതെ നിരവധി ആളുകൾക്ക് പരിക്ക് പറ്റിയതായാണ് വിവരം.
മൂന്ന് കുട്ടികൾ ഉൾപ്പടെ 16 പേർക്ക് പരിക്ക് പറ്റിയതായാണ് വ്യക്തമാകുന്നത്. ഇവരിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. കൂടാതെ ആലപ്പുഴ സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
Read also: കഫ് സിറപ്പ് കുപ്പിയിൽ ലഹരിക്കടത്ത്; മുംബൈയിൽ 2 പേർ അറസ്റ്റിൽ