ടിപിആർ 16.75 ശതമാനം; ജില്ലയിൽ സമ്പർക്ക വ്യാപനം കൂടുന്നുവെന്ന് ആരോഗ്യ വിഭാഗം 

By Trainee Reporter, Malabar News
covid spread
Representational Image

കോഴിക്കോട്: ജില്ലയിൽ സമ്പർക്കം മൂലം രോഗവ്യാപനം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് ജില്ലാ ആരോഗ്യ വിഭാഗം. ജില്ലയിൽ ഇന്നലെ 1,526 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്‌. ഇതിൽ 1,503 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ ഉണ്ടായത്. അതേസമയം, ടിപിആർ നിരക്ക് 16.75 ശതമാനമായതായും അധികൃതർ അറിയിച്ചു. ടൗണുകൾ കേന്ദ്രീകരിച്ചുള്ള കർശന പരിശോധനകൾ തുടരുമെന്നും അധികൃതർ പറഞ്ഞു.

ജില്ലയിൽ ഇന്നലെ 246 കേസുകളാണ് കോവിഡ് നിയന്ത്രണ ലംഘനവുമായി പോലീസ് രജിസ്‌റ്റർ ചെയ്‌തത്‌. സാമൂഹിക അകലം പാലിക്കാത്തതിനും പൊതു സ്‌ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യ സമയത്ത് അടക്കാത്തതിനും സിറ്റി പോലീസ് പരിധിയിൽ 16 കേസുകളും റൂറൽ പോലീസ് പരിധിയിൽ 44 കേസുകളും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. മാസ്‌ക് ധരിക്കാത്തതിന് സിറ്റി പരിധിയിൽ 95 കേസുകളും റൂറലിൽ 91 കേസുകളും എടുത്തിട്ടുണ്ട്.

അതേസമയം, ജില്ലയിൽ ഇതുവരെ 30,06,866 പരിശോധനകളാണ് നടന്നത്. ഇതിൽ 30,03,788 എണ്ണത്തിന്റെ ഫലങ്ങളാണ് ലഭിച്ചത്. 26,23,521 എണ്ണം നെഗറ്റീവ് ആണ്. 6,04,342 ആർടിപിസിആർ, 11,00,808 ആന്റിജൻ, 30,058 ട്രൂനാറ്റ് പരിശോധനകളാണ് നടത്തിയത്. സ്വകാര്യ ലാബുകളിൽ 12,68,315 പരിശോധനകളും നടത്തി. ജില്ലയിൽ ഇന്നലെ 2,631 പേർ രോഗമുക്‌തി നേടിയിട്ടുണ്ട്.

Read Also: അതിരൂക്ഷം വാക്‌സിൻ ക്ഷാമം; സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഇന്ന് വാക്‌സിനേഷനില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE