ട്രാക്ക് ഡീപ് സ്‌ക്രീനിങ് ജോലികൾ പുരോഗമിക്കുന്നു; ട്രെയിനുകൾക്ക് നിയന്ത്രണം

By Trainee Reporter, Malabar News
Track Deep screening work in progress

മലപ്പുറം: ഷൊർണൂർ-കോഴിക്കോട് റെയിൽവേ പാതയിൽ ട്രാക്ക് ഡീപ് സ്‌ക്രീനിങ് ജോലികൾ പുരോഗമിക്കുന്നു. ഷൊർണൂർ മുതൽ തിരൂർ വരെയാണ് ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത്. ജോലികൾ പുരോഗമിക്കുന്നതിനാൽ ഇതുവഴി കടന്നുപോകുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ജോലികൾ പുരോഗമിക്കുന്ന ഭാഗങ്ങളിൽ ട്രെയിനുകളുടെ വേഗത കുറച്ചിട്ടുണ്ട്. കൂടാതെ, മംഗളൂരു-ഏറനാട് എക്‌സ്‌പ്രസ് ഒരു മണിക്കൂറോളം പിടിച്ചിടുന്നുണ്ട്. ട്രാക്കിന് അടിയിലെ 25 എംഎമ്മിനും 80 എംഎമ്മിനും ഇടയിലുള്ള കല്ലുകൾ ശുചീകരിച്ച് പുനഃസ്‌ഥാപിക്കുകയാണ് ചെയ്യുന്നത്. ഇതിനായി മൂന്ന് പ്രത്യേക മെഷീനുകളാണ് പ്രവർത്തിക്കുന്നത്. കുറ്റിപ്പുറത്തിനും തിരുനാവായക്കും ഇടയിലാണ് ജോലികൾ പുരോഗമിക്കുന്നത്.

ഒരു ദിവസം 400 മീറ്റർ ദൂരത്തിലാണ് ജോലികൾ നടക്കുന്നത്. ഈ സമയത്ത് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെക്കും. രാവിലെ കണ്ണൂർ പാസഞ്ചർ കടന്നുപോയതിന് ശേഷമാണ് ജോലികൾ ആരംഭിക്കുക. ഇതിന് ശേഷം വരുന്ന ഏറനാട് എക്‌സ്‌പ്രസും ജനശതാബ്‌ദി എക്‌സ്‌പ്രസുമാണ് പിടിച്ചിടുന്നത്. ഇതിൽ ജനശതാബ്‌ദി വേഗത്തിൽ കടത്തിവിടുന്നുണ്ടെങ്കിലും ഏറനാട് ഒരുമണിക്കൂറോളം സമയം നിർത്തിയിടും. കുറ്റിപ്പുറം മുതൽ തിരൂർ വരെയുള്ള ജോലികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും.

Most Read: കൽപ്പാത്തി രഥോൽസവത്തിന് കർശന നിയന്ത്രണങ്ങളോടെ തുടക്കം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE