കണ്ണൂർ: ഏച്ചൂർ മാച്ചേരിയിൽ നമ്പ്യാർ പീടികയ്‌ക്ക് സമീപം കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. മാച്ചേരി അനുഗ്രഹിൽ ആദിൻ ബിൻ മുഹമ്മദ് (11), മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മുഹമ്മദ് മിസ്‌ബൽ ആമിർ (12) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു കുട്ടി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. സ്വകാര്യ വ്യക്‌തിയുടെ കുളത്തിൽ കുട്ടികൾ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. അടുത്ത വീട്ടിൽ ജോലി ചെയ്യുന്നവരാണ് കുട്ടികളെ കുളത്തിൽ നിന്ന് പുറത്തെടുത്തത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. കണ്ണൂരിൽ നിന്നും അഗ്‌നിരക്ഷാ സേനയും ചക്കരക്കൽ പോലീസും സ്‌ഥലത്തെത്തി. അഞ്ചരക്കണ്ടി സ്‌കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥികളാണ് ആദിലും മിസ്‌ബുലും.
Most Read| കരുവന്നൂർ കേസ്; തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെയും പ്രതിചേർക്കും