തീവണ്ടി സർവീസുകൾ പുനരാരംഭിക്കുന്നു; കൂടുതൽ സൗകര്യങ്ങളോടെ ഇരിങ്ങാലക്കുട

By News Desk, Malabar News
Train services resume; Iringalakuda Railway Station with more facilities
Ajwa Travels

ആളൂർ: കോവിഡ് പശ്‌ചാത്തലത്തിൽ റദ്ദാക്കിയ തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചതോടെ ഇരിങ്ങാലക്കുടയിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നു. റെയിൽവേ സ്‌റ്റേഷനിലെ റിസർവേഷൻ കൗണ്ടർ പ്രവർത്തന സമയം കൂട്ടി. തിങ്കളാഴ്‌ച മുതൽ രാവിലെ 8 മണി മുതൽ രാത്രി 8 വരെയാണ് റിസർവേഷൻ സമയം. നിലവിൽ രാവിലെ 8 മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു റിസർവേഷൻ.

ഇനിയുള്ള ദിവസങ്ങളിൽ പുതുതായി മൂന്ന് ട്രെയിനുകൾ കൂടി ഓടി തുടങ്ങും. ഇരിങ്ങാലക്കുടയിൽ സ്‌റ്റോപ്പുള്ള എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, തിരുവനന്തപുരം-മംഗലാപുരം എക്‌സ്‌പ്രസ്‌, ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എന്നീ തീവണ്ടികളാണ് അടുത്ത ദിവസങ്ങളിൽ സർവീസ് പുനരാരംഭിക്കുന്നത്.

Also Read: തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം;  നാല് ജില്ലകളില്‍ ജനവിധി ഇന്ന്

ആദ്യഘട്ടത്തിൽ ഓടിത്തുടങ്ങിയ ആലപ്പി-ചെന്നൈ എക്‌സ്‌പ്രസ്‌ , ബെംഗളൂരു എക്‌സ്‌പ്രസ്‌, വേണാട്, കാരക്കൽ എക്‌സ്‌പ്രസ്‌, രപ്‌തി സാഗർ, ബരുണി എക്‌സ്‌പ്രസ്‌ എന്നീ തീവണ്ടികളാണ് നിലവിൽ ഓടുന്നത്. തീവണ്ടികൾ സർവീസ് ആരംഭിച്ചെങ്കിലും റെയിൽവേ സ്‌റ്റേഷനുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടില്ല. ഇതിനാൽ, സാധാരണ ടിക്കറ്റുകൾ ഉൾപ്പടെയുള്ളവ യാത്രക്കാർ മുൻകൂട്ടി റിസർവ് ചെയ്യേണ്ടതാണ്.

ട്രെയിനുകൾ സർവീസ് ആരംഭിച്ചത് ഇരിങ്ങാലക്കുട സ്‌റ്റേഷനെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് വലിയൊരു ആശ്വാസമാണ്. യാത്രക്കാർ സജീവമായതോടെ ജനുവരി മുതൽ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വാഹനങ്ങളുടെ പാർക്കിങ് നടത്തിപ്പിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE