സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര തൽക്കാലം സാധ്യമല്ല

By Desk Reporter, Malabar News
international-flights
Representational Image
Ajwa Travels

റിയാദ്: സാധുവായ വിസ ഉള്ളവർക്കും തൽക്കാലം സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര സാധ്യമല്ലെന്ന് സൗദി എയർലൈൻസ്. നിലവിൽ സൗദി-ഇന്ത്യ വിമാന സർവീസ് നിർത്തി വച്ചിരിക്കുകയാണ്. ഇത് പുനരാരംഭിക്കുന്നത് വരെ വിസാ കാലാവധി കഴിയാത്തവർക്കും യാത്ര ചെയ്യാൻ സാധിക്കില്ല. എപ്പോൾ ഇത് സാധ്യമാകുമെന്ന് വിമാന സർവീസ് പുനരാരംഭിച്ചതിന് ശേഷം ഔദ്യോഗികമായി അറിയിക്കുമെന്നും സൗദി എയർലൈൻസ് ട്വിറ്റർ ഹാൻഡിലിൽ പറഞ്ഞു.

നിലവിലെ നിർദേശമനുസരിച്ച് 2021 ജനുവരി ഒന്നിന് അന്താരാഷ്‌ട്ര വിമാന സർവീസ് പുനരാരംഭിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ തീയതി 30 ദിവസം മുൻപ് അറിയിക്കുമെന്നും സൗദി എയർലൈൻസ് വ്യക്‌തമാക്കി.

ഇന്ത്യയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് രാജ്യത്തേക്ക് മടങ്ങാൻ കഴിഞ്ഞ ദിവസം സൗദി അനുമതി നൽകിയിരുന്നു. ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബത്തിനും മടങ്ങിവരാൻ സൗദിയിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് അനുമതി നൽകിയത്. സൗദിയിൽ രണ്ടാം കോവിഡ് തരംഗത്തിനുള്ള സാധ്യതയുള്ളതിനാൽ വിമാന സർവീസ് സാധാരണ രീതിയിലാകാൻ സമയമെടുക്കും. ഇതിനാൽ തന്നെ ഇന്ത്യയും സൗദിയും എയർബബ്ൾ കരാറിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

Related News:  ഇന്ത്യ-സൗദി വിമാന സർവീസ് പുനരാരംഭിക്കാൻ ചർച്ചകൾ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE