ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെ ആശങ്കയുടെ മണിക്കൂറുകൾക്ക് വിരാമം. സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നശേഷം എയർ ഇന്ത്യയുടെ ട്രിച്ചി-ഷാർജ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തു.
വിമാനത്തിൽ ഉണ്ടായിരുന്ന 141 പേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. വൈകിട്ട് 5.40ന് ട്രിച്ചി വിമാനത്താവളത്തിൽ നിന്നാണ് വിമാനം യാത്ര തിരിച്ചത്. 8.15ഓടെ വിമാനം നിലത്തിറക്കി. ട്രിച്ചി വിമാനത്താവളത്തിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു.
20 ആംബുലൻസുകളും 18 ഫയർ എൻജിനുകളും സജ്‌ജമാക്കിയിരുന്നു. ഇന്ധനം ചോർത്തിക്കളയാൻ വിമാനം ആകാശത്ത് വട്ടമിട്ട് പറന്നിരുന്നു. ലാൻഡിങ് ഗിയറിന് പ്രശ്‌നങ്ങൾ നേരിട്ടതായാണ് വിവരം. 8.20ന് ഷാർജയിൽ എത്തേണ്ടതായിരുന്നു വിമാനം. യാത്രക്കാരിൽ അധികവും തമിഴ്‌നാട് സ്വദേശികളായിരുന്നു.
Most Read| കോഴിക്കോട്-വയനാട് തുരങ്കപാത; സ്വപ്‌ന പദ്ധതിയുമായി സർക്കാർ മുന്നോട്ട്