കണ്ടെയ്ൻമെന്റ് സോണിൽ കടകൾ അടപ്പിച്ചു; മലപ്പുറത്ത് പോലീസും വ്യാപാരികളും തമ്മിൽ സംഘർഷം

By Team Member, Malabar News
Malappuram News

മലപ്പുറം : ജില്ലയിലെ എടക്കരയിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശത്ത് വ്യാപാര സ്‌ഥാപനങ്ങൾ തുറന്നതോടെ പോലീസും വ്യാപാരികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എടക്കര ടൗണിന്റെ ഒരു ഭാഗത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ കടകൾ തുറന്നതിന് പിന്നാലെയാണ് പോലീസും വ്യാപാരികളും തമ്മിൽ സംഘർഷം ഉണ്ടായത്.

എടക്കര ടൗണിന്റെ രണ്ട് ഭാഗം രണ്ട് വാര്‍ഡുകളാണ്. ഒരു ഭാഗത്ത് ഇളവുകളുള്ളതിനാല്‍ കടകള്‍ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ മറുഭാഗത്ത് കണ്ടെയ്ൻമെന്റ് സോണ്‍ ആയതിനാല്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാനാകൂ.

എന്നാൽ രാവിലെയോടെ ഇവിടെ രണ്ട് ഭാഗങ്ങളിലും വ്യാപാര സ്‌ഥാപനങ്ങൾ തുറന്നു. തുടർന്ന് പോലീസ് എത്തി കണ്ടെയ്ൻമെന്റ് സോണിലുള്ള കടകൾ അടപ്പിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ജനങ്ങള്‍ പുറത്തിങ്ങാതിരിക്കാനാണ് നിയന്ത്രണമെന്നും, ടൗണിലെത്തുന്ന ജനങ്ങള്‍ക്ക് എല്ലാ കടകളില്‍ നിന്നും സാധനം വാങ്ങാനുള്ള സൗകര്യം ഉണ്ടാവണമെന്നുമാണ് വ്യാപാരികൾ വ്യക്‌തമാക്കിയത്‌. എന്നാൽ പോലീസ് ഇത് വകവെക്കാതെ കടകൾ അടപ്പിക്കുകയായിരുന്നു.

Read also : മലയാളിയായ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിസഭയിലേക്ക്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE