ടിവി രാജേഷ് എംഎല്‍എക്കും മുഹമ്മദ് റിയാസിനും ജാമ്യം

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: ടിവി രാജേഷ് എംഎല്‍എക്കും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസിനും ജാമ്യം. കോഴിക്കോട് എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ച് നടത്തി പൊതുമുതൽ നശിപ്പിച്ചുവെന്ന് കേസിലാണ് രണ്ട് പേർക്കും ജാമ്യം ലഭിച്ചത്.

രണ്ട് ആൾ ജാമ്യത്തിലും വിചാരണ വേളയിൽ മുടങ്ങാതെ കോടതിയിൽ ഹാജരാകണമെന്ന വ്യവസ്‌ഥയിലുമാണ് കോഴിക്കോട് കോടതി ജാമ്യം നൽകിയത്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും ജെസിഎം കോടതി റിമാൻഡ് ചെയ്‌തത്.

വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെ പ്രതിഷേധിച്ച് 2016ല്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്.

Also Read: ശ്രീ എം ശ്രമിച്ചത് സംഘർഷം അവസാനിപ്പിക്കാൻ; വിവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി; പി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE