ഇരട്ടകുട്ടികളുടെ മരണം; മഞ്ചേരി മെഡിക്കല്‍ കോളജിന് കലക്‌ടറുടെ നോട്ടീസ്

By News Desk, Malabar News
MalabarNews_manjeri-medical-college
Representation Image
Ajwa Travels

മലപ്പുറം: ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും മലപ്പുറം ജില്ലാ കലക്‌ടര്‍ കെ. ഗോപാലകൃഷ്ണന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നോട്ടീസിന് 24 മണിക്കൂറിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കിയില്ലെങ്കില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും എന്നും ജില്ലാ കലക്‌ടര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി.

മറുപടി നല്‍കിയില്ലെങ്കില്‍ യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചികിത്സ നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നാണ് ജില്ലാ കലക്‌ടറുടെ പ്രാഥമിക വിലയിരുത്തല്‍. രോഗിയെ റഫര്‍ ചെയ്യുകയാണെങ്കില്‍ പാലിക്കേണ്ട സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ചിട്ടില്ല.

സംഭവം ജില്ലയിലെ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി ഏര്‍പ്പെട്ടിരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്നതിനു കാരണമായെന്ന് വിലയിരുത്തിയാണ് കലക്‌ടര്‍ കെ. ഗോപാലകൃഷ്ണന്‍ നോട്ടീസ് അയച്ചത്. നേരത്തെ ആരോഗ്യ വകുപ്പ് മന്ത്രി മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതരുടെ യോഗം ഓണ്‍ലൈനില്‍ വിളിച്ചിരുന്നു.

Malabar News: വടക്കാഞ്ചേരി ലെഫ് മിഷന്‍; തൃശ്ശൂര്‍ കോര്‍ഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE