കോൺഗ്രസിനെതിരെ നടപടി കടുപ്പിച്ച് ട്വിറ്റർ; 23 അക്കൗണ്ടുകൾ കൂടി പൂട്ടി

By Syndicated , Malabar News
twitter-locked-congress-accounts
Ajwa Travels

ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്ത് ട്വിറ്റർ. രൺദീപ് സുർജേവാല, അജയ് മഖൻ, മാണിക്കം ടാഗോർ, സുശ്‌മിത ദേവ്, ജിതേന്ദ്ര സിംഗ് ആൽവർ, മദൻ മോഹൻ ഝാ, പവൻ ഖേര ഉൾപ്പെടെ 23 കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളാണ് ഇതോടെ പ്രവർത്തന രഹിതമായത്. മഹാരാഷ്‍ട്ര, ഗുജറാത്ത്, തമിഴ്നാട്, അടക്കമുള്ള സംസ്‌ഥാന ഘടകങ്ങളുടെ ഹാൻഡിലുകൾക്ക് എതിരെയും ട്വിറ്റർ നടപടി സ്വീകരിച്ചു.

വിഷയത്തിൽ തർക്കത്തിനില്ലെന്നും നിയമപരമയ നടപടിയാണ് സ്വീകരിച്ചതെന്നുമാണ് ട്വിറ്ററിന്റെ വിശദീകരണം. എന്നാൽ, കേന്ദ്രസർക്കാരിന്റെ നിർബന്ധത്തിന് വഴങ്ങി എതിർ ശബ്‌ദങ്ങൾക്ക് ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുകയാണ് ട്വിറ്ററെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. ട്വിറ്റർ പിന്തുടരുന്നത് സ്വന്തം നയം തന്നെയാണോ അതോ മോദി സര്‍ക്കാരിന്റെ നയമാണോയെന്ന് പ്രിയങ്ക ചോദിച്ചു. രാഹുലിന്റേതിന് സമാനമായി ട്വീറ്റ് ചെയ്‌ത എസ്‍സി-എസ്‍ടി കമ്മീഷന്‍ അംഗങ്ങളുടെ അക്കൗണ്ടിനെതിരെ എന്താണ് നടപടിയില്ലാത്തതെന്നും പ്രിയങ്ക ചോദിച്ചു.

Read also: രാഹുലിന്റെ ചിത്രം പ്രൊഫൈല്‍ പിക്‌ചറാക്കി പ്രിയങ്ക; ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE