ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ പ്രതിഷേധവുമായി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. തന്റെ ട്വിറ്റര്‍ പ്രൊഫൈല്‍ പിക്‌ചർ രാഹുലിന്റെ ചിത്രമാക്കിയാണ് പ്രിയങ്കയുടെ വേറിട്ട പ്രതിഷേധം.
ഡെൽഹിയിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒൻപത് വയസുകാരിയുടെ കുടുംബത്തിന്റെ ഫോട്ടോ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തതിന് പിന്നാലെ രാഹുലിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തിരുന്നു. കമ്പനിയുടെ നിയമത്തിന് എതിരാണ് രാഹുൽ ഗാന്ധിയുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തത്.
#NewProfilePic pic.twitter.com/adJTBTMmOX
— Priyanka Gandhi Vadra (@priyankagandhi) August 12, 2021
അതേസമയം; ട്വിറ്റർ പിന്തുടരുന്നത് സ്വന്തം നയം തന്നെയാണോ അതോ മോദി സര്‍ക്കാരിന്റെ നയമാണോയെന്ന് പ്രിയങ്ക ചോദിച്ചു. രാഹുലിന്റേതിന് സമാനമായി ട്വീറ്റ് ചെയ്‌ത എസ്‍സി-എസ്‍ടി കമ്മീഷന്‍ അംഗങ്ങളുടെ അക്കൗണ്ടിനെതിരെ എന്താണ് നടപടിയില്ലാത്തതെന്നും പ്രിയങ്ക ചോദിച്ചു. നേരത്തെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും പാര്‍ട്ടി നേതാക്കളുടെ അക്കൗണ്ടും ട്വിറ്റര്‍ ലോക്ക് ചെയ്‌തിരുന്നു.
Read also: ഔദ്യോഗിക വസതി ലഭിച്ചില്ല; ‘വര്‍ക് ഫ്രം ഹോം’ എടുത്ത് കര്‍ണാടക മുഖ്യമന്ത്രി