ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് ഇതുവരെ ഔദ്യോഗിക വസതി ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്. ആര്‍ടി നഗറിലെ സ്വന്തം വീട്ടില്‍ നിന്നാണ് അദ്ദേഹം ഔദ്യോഗിക പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് എന്നാണ് വാർത്ത പുറത്തുവന്നത്. കഴിഞ്ഞ മാസം മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ച ബിഎസ് യെദിയൂരപ്പ ഔദ്യോഗിക വസതിയായ കാവേരിയില്‍ തുടരാൻ താൽപര്യം അറിയിച്ചതിനെ തുടർന്നാണ് ബസവരാജക്ക് അവിടേക്ക് മാറാൻ സാധിക്കാത്തതെന്നാണ് വിവരം.
അതേസമയം, നിലവില്‍ എംഎൽഎ സ്‌ഥാനം അല്ലാതെ ഔദ്യോഗിക പദവികള്‍ ഒന്നും വഹിക്കാത്ത യെദിയൂരപ്പക്ക് നിയമപ്രകാരം സര്‍ക്കാരിന്റെ ഔദ്യോഗിക വസതി നല്‍കേണ്ടതില്ല. എന്നാല്‍, മുഖ്യമന്ത്രി പദവി രാജിവെച്ച ശേഷം മൂന്ന് മാസം വരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കഴിയാം. അതിന് ശേഷം താമസിക്കുന്നതിന് പ്രതിമാസം വാടക നല്‍കേണ്ടതായി വരും.
Read also: വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തര്‍ സംസ്‌ഥാന യാത്ര അനുവദിക്കണം; ടൂറിസം മന്ത്രാലയം