ന്യൂഡെല്‍ഹി: രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തര്‍ സംസ്‌ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം. നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണം. അന്തര്‍ സംസ്‌ഥാന യാത്രാ മാനദണ്ഡത്തില്‍ സംസ്‌ഥാനങ്ങള്‍ ഏകീകൃത പ്രോട്ടോക്കോള്‍ പാലിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.
രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തര്‍ സംസ്‌ഥാന യാത്ര അനുവദിക്കണമെന്ന് നേരത്തെ ലോക്‌സഭയില്‍ കേന്ദ്ര ടൂറിസം മന്ത്രി കിഷന്‍ റെഡ്ഡി വ്യക്‌തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം രേഖാമൂലം ചൂണ്ടിക്കാട്ടി കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്‌ഥാനങ്ങള്‍ക്ക് കത്തയച്ചത്. ഇത്തരം നിബന്ധനകള്‍ ടൂറിസം വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നുവെന്ന പരാതികൾ ഉയർന്നിരുന്നു.
സിക്കിമിലും മഹാരാഷ്‌ട്രയിലും മാത്രമാണ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അന്തര്‍ സംസ്‌ഥാന യാത്ര അനുവദിക്കുന്നത്. പശ്‌ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളില്‍ മറ്റു സംസ്‌ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണ്.
Kerala News: ജ്വല്ലറി പരസ്യങ്ങളിൽ വധുവിന്റെ ചിത്രം ഒഴിവാക്കണം; അഭ്യർഥനയുമായി ഗവര്‍ണര്‍