വിഷം ഉള്ളില്‍ ചെന്ന് രണ്ടര വയസുകാരി മരിച്ചു; അമ്മയും സഹോദരിയും ഗുരുതരാവസ്ഥയില്‍

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

കണ്ണൂര്‍: പയ്യാവൂരില്‍ രണ്ടര വയസുകാരി വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. പയ്യാവൂരിലെ ചുണ്ടക്കാട്ടില്‍ അനീഷ്-സ്വപ്ന ദമ്പതികളുടെ മകള്‍ അന്‍സിലയാണ് മരണപ്പെട്ടത്. കുട്ടിയുടെ അമ്മ സ്വപ്നയും മൂത്ത സഹോദരി പതിമൂന്ന് വയസുള്ള അല്‍സീനയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വപ്നയെയും മക്കളെയും വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കഴിച്ചതാണെന്നാണ് പൊലീസ് നിഗമനം. കടബാധ്യതയെ തുടര്‍ന്ന് കൂട്ട ആത്മഹത്യയക്ക് ശ്രമിച്ചതാകാം. പയ്യാവൂരില്‍ വസ്ത്രവ്യാപാരം നടത്തുന്ന സ്വപ്നക്ക്‌ ഒന്നര കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE