കടൽ തീരത്ത് കുസൃതിയുമായി രണ്ട് വളർത്തു നായകൾ; വീഡിയോ കാണാം

By Staff Reporter, Malabar News
two-petdogs
Ajwa Travels

കടൽ തീരത്ത് ബലൂൺ തട്ടിക്കളിക്കുന്ന രണ്ട് വളർത്തു നായകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. കാണുന്ന ആരേയും ആനന്ദിപ്പിക്കുന്ന ഈ ഷോർട്ട് വീഡിയോ ബി‌ആർ‌എഫ്‌സി ഹോപ്‌കിൻസ് എന്ന വ്യക്‌തിയാണ് ട്വിറ്ററിൽ ഷെയർ ചെയ്‌തിരിക്കുന്നത്. ഇതിനോടകം മൂവായിരത്തോളം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

സൂര്യാസ്‌തമയ സമയത്ത് കടൽത്തീരത്ത് രണ്ട് നായകൾ ബലൂൺ തട്ടിക്കളിക്കുന്നത് വീഡിയോ ക്ളിപ്പിൽ കാണാം. ഇതിനിടയിൽ തിരമാലകൾ ആഞ്ഞടിച്ചപ്പോൾ നായ്ക്കൾ ബലൂണിനൊപ്പം വെള്ളത്തിലും കളിക്കുന്നത് വീഡിയോയിൽ ഉണ്ട്. യാതൊരു പരിഭ്രമവും കൂടാതെ ഓരോ നിമിഷവും ആസ്വദിച്ച് കൊണ്ടുള്ള അവയുടെ പെരുമാറ്റം കൗതുകമുണർത്തും.

നിങ്ങൾക്കെല്ലാവർക്കും സമാധാനത്തിന്റെ ഒരു നിമിഷം, ഇത് നിങ്ങൾക്ക് കുറച്ച് ശാന്തത നൽകുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാണ് വീഡിയോക്ക് ക്യാപ്ഷനായി നൽകിയിരിക്കുന്നത്.

Read Also: ‘പുഷ്‌പ’യിൽ അല്ലു അർജുന്റെ വില്ലനായി ഫഹദ് ഫാസിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE