കോട്ടയം: ജില്ലയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചത്. കുറവിലങ്ങാട് മോനിപ്പള്ളിയിൽ വച്ചാണ് നിയന്ത്രണം വിട്ട കാറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
അപകടത്തെ തുടർന്ന് റോഡിൽ കിടന്ന് ഇരുവരെയും കുറവിലങ്ങാട് പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കേറ്റ ടോറസ് ലോറി ഡ്രൈവർ കുറവിലങ്ങാട് സ്വദേശി സോമനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ബന്ധുവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം മടങ്ങിയെത്തുമ്പോഴാണ് അപകടം നടന്നത്.
Read also: റോഡുകളിലെ നിയമലംഘനം; പൊതുജനങ്ങളെ ഒപ്പം കൂട്ടി എംവിഡി