യുഎസ് തിരഞ്ഞെടുപ്പ്; സുക്കര്‍ബര്‍ഗ് 100 മില്യണ്‍ ഡോളര്‍ കൂടി നല്‍കും

By Staff Reporter, Malabar News
MALABARNEWS-ZUCKERBERG-CHAN
Mark Zuckerberg And Priscilla Chan
Ajwa Travels

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഭാര്യ പ്രിസില്ല ചാന്‍ എന്നിവര്‍ ചേര്‍ന്ന് യുഎസ് തിരഞ്ഞെടുപ്പിന് 100 മില്യണ്‍ ഡോളര്‍ കൂടി സംഭാവന നല്‍കും. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനും ആണ് ഇരുവരും പണം നല്‍കുന്നത്. കോവിഡ് രൂക്ഷമായതോടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ചിലവേറിയിരുന്നു.

‘തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരില്‍ നിന്നും പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ലഭിച്ചത്,അതിനാല്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് സുരക്ഷിതമായി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുന്നതിന് 100 മില്യണ്‍ ഡോളറിന്റെ അധിക സഹായം സെന്റര്‍ ഫോര്‍ ടെക് ആന്‍ഡ് സിവിക് ലൈഫ് (സിടിസിഎല്‍ ) വഴി നല്‍കാനാണ് ഞങ്ങളുടെ തീരുമാനം’ സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക് പോസ്‌റ്റിലൂടെ അറിയിച്ചു.

‘ ഇപ്പോള്‍ തന്നെ 2100-ല്‍ അധികം അപേക്ഷകളാണ് പ്രാദേശിക നേതൃത്വങ്ങളില്‍ നിന്നും സിടിസിഎല്ലിലേക്ക് വന്നത്’ സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. മുന്‍പ് തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി സുക്കര്‍ബര്‍ഗും ഭാര്യയും ചേര്‍ന്ന് 300 മില്യണ്‍ ഡോളര്‍ സഹായം നല്‍കിയിരുന്നു.

വോട്ടെടുപ്പ് നടത്താനുള്ള ഉപകരണങ്ങള്‍, പോളിംഗ് ഉദ്യോഗസ്‌ഥര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പാടാക്കാന്‍ ആയിരുന്നു തുക നല്‍കിയത്.

Read Also: ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെന്ന സങ്കല്‍പ്പം അപകടകരവും അധാര്‍മികവുമാണ്‌; ലോകാരോഗ്യസംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE